സെറീനയെ മരുമകളേ എന്ന് വിളിച്ചിരുന്നു, അവർ തമ്മിലുള്ള സൗഹൃദം കണ്ടപ്പോൾ ഇതങ്ങ് ഉറപ്പിച്ചാലെന്തായെന്ന് ചിന്തിച്ചിരുന്നെന്ന് മനീഷ

ബിഗ്‌ബോസ് മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ ഡബ്ബിൾ എവിക്ഷൻ നടന്നത്. ശക്തരായ മനീഷയും ദേവുവാണ് ഷോയിൽ നിന്നും പുറത്തായത്. ദേവു പുറത്താകുന്നതിനെപ്പറ്റിയുള്ള സൂചനകൾ സോഷ്യൽ മീഡിയയിൽ നേരത്തെ വന്നിരുന്നു. എന്നാൽ മനീഷയുടെ പുറത്താകൽ വളരെ അപ്രതീക്ഷിതമായിരുന്നു.

ഇത്തവണത്തെ ബിഗ് ബോസിൽ അടുക്കളതൊട്ട് പാട്ടിലും അഭിനയത്തിലും ഗെയിമിലും നിറ സാന്നിധ്യമായിരുന്നു മനീഷ. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ സാഗറുമായുള്ള മനീഷയുടെ ആത്മബന്ധവും ശ്രദ്ധേയമായിരുന്നു. ഓൺ സ്‌ക്രീനിൽ അമ്മയും മകനുമായവർ ജീവിതത്തിലും അതേ അർത്ഥത്തിലാണ് പരസ്പരം സ്‌നേഹിക്കുന്നതും ചേർത്തുപിടിക്കുന്നതും. എന്നാൽ ഗെയിമിൻ്റെ ചില ഘട്ടങ്ങൾക്കിടയിൽ അവർക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ഷോയിൽ നിന്നും പുറത്ത് വന്ന ശേഷം സാഗറിനെക്കുറിച്ചും സാഗറും സെറീനയുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് മനീഷ.

സാഗർ അവൻ്റെ അമ്മ എന്ന സങ്കൽപ്പത്തിൽ നിന്നും മാറിയതായി തോന്നുന്നില്ല. എന്നാൽ പലപ്പോഴും ഗെയിമിൻ്റെ ഭാഗമായി അമ്മയുടെ അടുത്തും ചൂടായാലേ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റുവൊള്ളൂ എന്നൊരു തോന്നൽ അവനുണ്ടായിട്ടുള്ളതായി തോന്നുന്നു. പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്, അമ്മയും മോനും കളിച്ച് നമ്മൾ ഇവിടെ ന്യൂട്രൽ ഗെയിം കളിക്കുന്നുവെന്ന് പലരും പറയുന്നുണ്ട് നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന്. പക്ഷെ വളരെ അവിചാരിതമായിട്ടാണ് ഞങ്ങൾ തമ്മിൽ അവിടെ വച്ച് വഴക്കുണ്ടാകുന്നതെന്നാണ് മനീഷ പറയുന്നത്. എന്തോ ഒരു സംശയത്തിൻ്റെ പുറത്ത് സംഭവിച്ചതാണ്. സാഗർ ആണല്ലോ, വേറെ ആരോടും പോലെയല്ലല്ലോ അവനോട് പറയാമല്ലോ എന്ന് കരുതിയാണ് ഞാൻ അവനോട് മാറി നിൽക്കെന്ന് പറഞ്ഞത്. പക്ഷെ അത് അവന് ഫീൽ ആയി. അതിൻ്റെ പേരിലാണ് അന്ന് അടിയുണ്ടായത്. എനിക്ക് വിഷമം വരുന്ന രീതിയിലും അവന് കുറ്റബോധം വരുന്ന തരത്തിലുമൊക്കെയായി മാറിയെന്നും താരം പറയുന്നു. പക്ഷെ അത് തിരിച്ചറിഞ്ഞ് സാഗർ തന്നോട് ഒരുപാട് തവണ സോറി പറഞ്ഞെന്നും മനീഷ പറയുന്നുണ്ട്.

അമ്മ എന്നതിൻ്റെ പൂർണമായ അർത്ഥം ഉൾക്കൊണ്ടു തന്നെയാണ് സാഗർ എന്നെ ‘അമ്മ എന്ന് വിളിക്കുന്നത്. വളരെ സനേഹത്തോടേയും ബഹുമാനത്തോടെയുമാണ് സാഗർ തന്നോട് സംസാരിക്കുന്നതെന്നും മനീഷ പറഞ്ഞു. അതേസമയം ഗെയിമിൻ്റെ ഭാഗമായി ചില സ്ട്രാറ്റജീസ് ഇങ്ങനെ വഴി തിരിഞ്ഞു പോകുന്നുവോ എന്നൊരു സംശയം ഇല്ലാതില്ല എന്നും മനീഷ പറയുന്നുണ്ട്. സെറീനയെ മരുമകളേ എന്ന് വിളിച്ചിരുന്നു. അവർ തമ്മിലുള്ള സൗഹൃദം കണ്ടപ്പോൾ ഇതങ്ങ് ഉറപ്പിച്ചാലെന്താ എന്ന് ചിന്തിച്ചെന്നും മനീഷ പറയുന്നു. താൻ അവൻ്റെ സ്വന്തം അമ്മയല്ല, അതിനാൽ തനിക്ക് തീരുമാനം എടുക്കാനാകില്ല. എന്നാൽ അമ്മ സങ്കൽപ്പത്തിലുള്ള ഒരാളെന്ന നിലയിൽ തനിക്ക് അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നുവെന്നും താനത് സാഗറിനോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും മനീഷ പറയുന്നു. പക്ഷെ ഓരോരുത്തരുടെ മനസിൽ എന്താണ് ഉള്ളതെന്ന് അറിയില്ലെന്നും മനീഷ പറയുന്നു.

 

Articles You May Like

x