റോബിൻ കുറച്ച് ചൂടാനാണ്, ഒച്ചയെടുത്ത് സംസാരിക്കും എന്നതൊക്കെ ഓരോരുത്തരുടെ ക്യാരക്ടറാണ്; റോബിനെ കുറിച്ച് മനീഷ

ആരാധകരെ ആവേശത്തിലാക്കി ബി​ഗ് ബോസ് സീസൺ ഫൈവ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. മുപ്പത്തഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മത്സരാർഥികളുടെ പ്രകടനങ്ങൾ കാഴ്ചക്കാരിലും ആവേശം നിറയ്ക്കുന്ന തലത്തിലേക്ക് മാറിയത്. പതിനഞ്ച് പേരാണ് ഇപ്പോൾ ഹൗസിനുള്ളിൽ ഉള്ളത്. ആ പതിനഞ്ച് പേരും സെയ്ഫ് ​ഗെയിമെല്ലാം മാറ്റിവെച്ച് മത്സരത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഇന്നലെയാണ് വീക്കിലി ടാസ്ക്ക് അവസാനിച്ചത്. രണ്ട് ടീമായിട്ടായിരുന്നു മത്സരം.

ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പസോഡിൽ ഹൗസിൽ ഡബിൾ എവിക്ഷനാണ് നടന്നത്. മനീഷ, ശ്രീദേവി എന്നിവരാണ് പുറത്തായത്. ഇപ്പോഴിത മനീഷ കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ബി​ഗ് ബോസ് സീസൺ ഫോർ മത്സരാർഥി റോബിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു സമയത്ത് നിരന്തരമായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത് റോബിനായിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴുള്ള റോബിന്റെ അലറി വിളിച്ചുള്ള സംസാരം. വെറുപ്പ് ഉള്ള ആളുകളെ മീഡിയയ്ക്ക് മുമ്പിൽ വന്ന് ഇടിക്കുമെടാ… എന്നുള്ള തരത്തിൽ ഭീഷണിപ്പെടുത്തിയുള്ള സംസാരം എന്നിവയൊക്കെ ചർച്ചയായിരുന്നു. പലർക്കും റോബിന്റെ പബ്ലിക്ക് ബിഹേവിയറിനോട് എതിർ അഭിപ്രായമാണുള്ളത്. റോബിന്റെ ഒച്ചയെടുത്തുള്ള സംസാരത്തെ കുറിച്ച് മനീഷ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

റോബിൻ ഒരു ചൂടാനാണെന്ന് കരുതി തനിക്ക് യാതൊരു എതിരഭിപ്രായവും ഇല്ലെന്നാണ് മനീഷ പറയുന്നത്. ‘റോബിൻ രാധാകൃഷ്ണനോട് എനിക്ക് എതിർ അഭിപ്രായമൊന്നുമില്ല.’ ‘അവൻ കുറച്ച് ചൂടാനാണ്. ഒച്ചയെടുത്ത് സംസാരിക്കും എന്നതൊക്കെ ഓരോരുത്തരുടെ ക്യാരക്ടർ സ്റ്റിക്സാണ്. ഞാൻ ചൂടത്തിയാണ്. പക്ഷെ അത് എവിടെ എടുക്കണമെന്ന് ഞാൻ തീരുമാനിക്കും. അത് എന്റെ വിവേചന ബുദ്ധിയാണ്. ആ വിവേചന ബു​​ദ്ധി എനിക്ക് കിട്ടിയത് എന്റെ കാർന്നോമ്മാരിൽ നിന്നാണ്. എന്റെ മകൻ മോശമായി പെരുമാറിയാൽ അത് പറഞ്ഞ് തിരുത്തി കൊടുക്കേണ്ട ബാധ്യസ്ഥത എനിക്കുണ്ട്.’ ‘അച്ഛനും അമ്മയും പറഞ്ഞുകൊടുത്തില്ലെന്നല്ല ഞാൻ പറയുന്നത്. എന്താണ് പുറത്ത് നടക്കുന്നത് എന്നത് സംബന്ധിച്ച് കുടുംബത്തിൽ നിന്ന് കൂടി ചെറിയൊരു ഉപദേശം സ്വീകരിക്കാം. പിന്നെ നിന്നെ ഇടിക്കും എന്നുള്ള തരത്തിലുള്ള സംസാരം മാസായിട്ട് നമുക്ക് തോന്നാം. പക്ഷെ അത് എപ്പോഴും ആവർത്തിക്കുമ്പോൾ അരോചകമായി മാറും. അതിപ്പോൾ കരച്ചിൽ ആണെങ്കിലും ദേഷ്യമാണെങ്കിലും സന്തോഷമാണെങ്കിലും പരിധി വിട്ട് പോകാൻ പാടില്ല.’ ‘അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ. അന്ധമായിട്ടുള്ള ആരാധന മോശമാണ്. തെറ്റ് ആവർത്തിക്കപ്പെടാതെ ഇരിക്കുക. ഞാനും ഭയങ്കരമായി ദേഷ്യപ്പെടുന്നയാളാണ്. പക്ഷെ വല്ലപ്പോഴും മാത്രമെയുള്ളു. ചെയ്ത തെറ്റ് ആവർത്തിക്കാറില്ല. ചെയ്ത തെറ്റ് ആളുകൾ വീണ്ടും റിപ്പീറ്റ് ചെയ്യുന്നത് സപ്പോർട്ട് ചെയ്യാൻ ആളുകൾ വരുമ്പോഴാണ്.’ മനീഷ പറഞ്ഞു.

Articles You May Like

x