ഇരുപത്തി മൂന്നാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ഉപ്പും മുളകിലെ ലച്ചു; ആശംസകളുമായി നിരവതി പേർ

നടി ജൂഹി റുസ്തഗി എന്ന് പറഞ്ഞാൽ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാക്കണം എന്നില്ല, അതെ സമയം ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌തിരുന്ന ഉപ്പും മുളകിലെ ലച്ചു എന്നു പറഞ്ഞാൽ എല്ലാ മലയാളികൾക്കും മനസിലാവുകയും ചെയും, ഒറ്റ സീരിയൽ കൊണ്ട് മലയാളികളുടെ മനസ്സിൽ കേറിപറ്റിയ വേറൊരു താരവും മലയാള സീരിയൽ ലോകത്ത് നിന്ന് ഒണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ നമ്മുക്ക് പറയാം, താരം ജനിച്ചതും വളർന്നതും എല്ലാം ഉത്തരേന്ത്യയ്‌യിൽ ആയിരുന്നു

ജൂഹി പകുതി രാജസ്ഥാനിയും പകുതി മലയാളിയും ആണ്, ജൂഹിയുടെ അമ്മ മലയാളിയും അച്ഛൻ രാജസ്ഥാൻ സ്വദേശിയും ആണ്, ജൂഹിയുടെ അമ്മയുടെ പേര് ഭാഗ്യലക്ഷ്‌മി എന്നാണ്, അച്ഛന്റെ പേര് രഘുവീര്‍ ശരണ്‍ എന്നാണ്, അച്ഛൻ ബിസിനസ് മാൻ ആയിരുന്നു , എന്നാൽ 2013ൽ ജൂഹിയുടെ അച്ഛൻ മരണപെട്ടു, ജൂഹിയുടെ പതിനേഴാം വയസിൽ ആയിരുന്നു ഉപ്പും മുളകും എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്, ഉറ്റ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ ആണ് ആ ഭാഗ്യം തേടി എത്തിയത്

ഉപ്പും മുളകിലും ബാലുവിന്റെയും നീലുവിന്റെയും മകളായിട്ട് ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി റുസ്തഗി അവതരിപ്പിച്ചത്, ഉപ്പും മുളകിലെ ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ച ലച്ചുവിനെ സീരിയലിൽ ഗംഭീര സെറ്റിട്ടുള്ള വിവാഹം നടത്തിയാണ് അഭിനയ ലോകത്ത് നിന്ന് ഇടവേള എടുത്തത്, ജൂഹി സീരിയലിലെ അഭിനയം നിറുത്തിയപ്പോൾ ഇതുവരേക്കും കാണാത്ത രീതിയിൽ ഉള്ള ആദരം ആണ് അണിയറ പ്രവർത്തകർ നൽകിയത് എന്ന് തന്നെ പറയാം, എന്നാൽ ആ വിവാഹം നിരവതി മലയാളി പ്രേക്ഷകർ സീരിയസ് ആയിട്ടാണ് എടുത്തതെന് നിരവതി അഭിമുഖങ്ങളിൽ ജൂഹി തന്നെ പറഞ്ഞിട്ടുള്ളതാണ്

അതിന് ശേഷമാണ് ഞാൻ പ്രണയത്തിൽ ആണെന്ന് ജൂഹി വ്യക്തമാകുന്നത്, ജൂഹി പ്രണയിച്ചത് ഡോക്ടറായ രോവിന്‍ ജോര്‍ജിനെയായിരുന്നു, കഴിഞ്ഞ വർഷം ആയിരുന്നു ജൂഹി ഈ സത്യം വെളിപ്പെടുത്തിയത്, അന്ന് ഒരു വർഷം കഴിഞ്ഞ് ഇരുവരുടെയും പടുത്തം കഴിഞ്ഞേ വിവാഹം കാണുകയുള്ളു എന്നും ഇരുവരും അന്ന് വ്യക്തമാക്കിരുന്നു, കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ ഇരുപത്തിമൂന്നാം പിറന്നാൾ, ഇപ്പോൾ ജൂഹി തൻറെ ജന്മദിന കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുന്നത്, കൂടാതെ രോവിനെയും ചിത്രങ്ങൾ ടാഗ് ചെയ്‌തിട്ടുണ്ട്‌ ,വീട് മുഴുവനും ബലൂൺ കൊണ്ട് അലങ്കരിച്ച് തൻറെ നായ്കുട്ടിയോടൊപ്പം ആണ് ലച്ചു തൻറെ പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്, നിരവതി പേരാണ് ഇപ്പോൾ ഉപ്പും മുളകിലെ ലച്ചുവിന് ജന്മദിന ആശംസകൾ അറിയിക്കുന്നത്

Articles You May Like

x