“സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം” , പ്രിത്വിരാജിന്റെ വീഡിയോ ഏറ്റെടുത്ത് താരങ്ങളും , വീഡിയോ കാണാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീധനത്തിന്റെ പേരിൽ കേരളക്കരയെ ഞെ, ട്ടിക്കുന്ന തരത്തിലുള്ള വർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മ, ർ, ദിച്ചതിനെത്തുടർന്ന് കൊല്ലത്ത് വിസ്മയ ആ, ത്മ, ഹത്യ ചെയ്ത സംഭവം കേരളക്കരയെ മുഴുവൻ സങ്കടത്തിലാഴ്ത്തിയിരുന്നു .. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമ വിരുദ്ധമാണ് എങ്കിലും ഇന്നും ഈ നിയമങ്ങൾ പല കുടുംബങ്ങളിലും ബാധകമായിട്ടില്ല എന്ന അവസ്ഥയാണ് . ” സ്ത്രീയാണ് ധനം” എന്നാണ് പറയുന്നത് എങ്കിലും ഇതൊക്കെ വെറും ഭംഗി വാക്കുകൾ മാത്രമാണ് എന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത് . സ്ത്രീധനത്തിന്റെ പേരിൽ ഇന്നും നമ്മുടെ സമൂഹത്തിൽ നിരവധി പെൺകുട്ടികൾ പീ, ഡനം അനുഭവിക്കുന്നുണ്ട് . അത്തരത്തിൽ സ്ത്രീധന പീ, ഡനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ ബോധവത്കരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഫെഫ്കയിപ്പോൾ .. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്ന് ബോധവത്കരണം നടത്തുന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ ഫെഫ്ക പുറത്തിറക്കിയിരിക്കുന്നത് ..

 

നടി നിഖില വിമലാണ് ഹ്രസ്വ ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തിയിരിക്കുന്നത് . പെണ്ണ് കാണാൻ എത്തിയ ചെറുക്കന്റെ വീട്ടുകാർ “സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള ചെക്കന് എന്ത് കിട്ടും എന്ന ചോദ്യത്തിന് “നല്ല പണി കിട്ടും ” എന്ന് പെണ്ണിന്റെ മറുപടിയാണ് ഹ്രസ്വ ചിത്രത്തിന്റെ ഹൈലൈറ്. ഒപ്പം സ്ത്രീധനത്തെക്കുറിച്ചുള്ള പ്രിത്വിരാജിന്റെ വാക്കുകളും സ്രെധേയമാണ് . സ്ത്രീധനമോഹവുമായി വിവാഹം കഴിക്കുന്നവർക്ക് തീർച്ചയായും പണി കിട്ടുമെന്നും , ഓരോ പെൺകുട്ടികൾക്കും അവരുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നും , സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ശിക്ഷാർഹമാണ് എന്നാണ് പൃഥ്വിരാജ് ഹ്രസ്വ ചിത്രത്തിന് ഒടുവിൽ പറയുന്നത് ..

 

സ്ത്രീധനത്തെത്തുടർന്നുള്ള മ, ര, ണങ്ങളും , പീ, ഡനങ്ങളും കേരളത്തിൽ തുടർക്കഥയാകുന്ന ഈ അവസരത്തിലാണ് ബോധവത്‌കരണ വീഡിയോയുമായി ഫെഫ്ക രംഗത്ത് വന്നിരിക്കുന്നത് . സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്നാണ് ഹൃസ്വ ചിത്രം പറയുന്നത് . എന്തായാലും വീഡിയോ ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് .. പ്രമുഖ താരങ്ങൾ അടക്കം നിരവധി ആളുകളാണ് ഹ്രസ്വ ചിത്രത്തിന് മികച്ച പിന്തുണയും അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത് .. സർക്കാരിന്റെ ശിശു ക്ഷേമ വകുപ്പുമായി ഒന്നിച്ചാണ് ഫെഫ്ക പുതിയ ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത് . വൈറലായ വീഡിയോ കാണാം..

Articles You May Like

x