ഒമ്പത് മക്കളെ പെറ്റിട്ടും ഒരാൾ പോലും തിരിഞ്ഞു നോക്കുന്നില്ല; ജീവിത ചെലവ് മുന്നോട്ടു കൊണ്ടുപോകുന്നത് കുപ്പി പെറുക്കി വിറ്റ്; എല്ലാവർക്കും മാതൃദിനം ഒരുപോലെയല്ലെന്ന് ഓർമിപ്പിച്ച് 98 വയസുകാരി തത്തു

എല്ലാവരും മാതൃദിനത്തിൽ അമ്മയോടൊപ്പം ഉള്ള നിറഞ്ഞ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കയ്യടി നേടുമ്പോൾ തൻറെ മക്കളെ ഒരു നോക്ക് കാണുവാൻ ആഗ്രഹിക്കുന്ന നിരവധി അമ്മമാരും നമുക്കിടയിൽ തന്നെയുണ്ട്. ഒരുനേരത്തെ ആഹാരത്തിനും മക്കളോടൊപ്പം ഉള്ള ഒരു മിനിറ്റ് നേരത്തെ ചെലവഴിക്കാനും ഒക്കെ ആഗ്രഹിക്കുന്ന നിരവധി അമ്മമാർ. ഇപ്പോൾ അത്തരത്തിൽ ഒരു അമ്മയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമാശരംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത വിനോദ് കോവൂർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇത്തരത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട വിനോദിന് ഉണ്ടായ ഹൃദയസ്പർശിയായ ഒരു അനുഭവമാണ് താരം തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ആരുമില്ലാതെ 97 ആം വയസ്സിലും ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു അമ്മയെപ്പറ്റിയായിരുന്നു ആ പോസ്റ്റ്. അമ്മയ്ക്കൊപ്പം ഉള്ള ഒരു ചിത്രവും വിനോദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലങ്കോടിന് അടുത്ത് ഇനിയും പേരിടാത്ത ഒരു ചിത്രത്തിൻറെ ഷൂട്ടിങ്ങിന് പോയപ്പോൾ പരിചയപ്പെട്ട മനസ്സിൽ ഇടം നേടിയ ഒരു അമ്മ.. പേര് തത്തു. വയസ്സു 97. ഈ 97 വയസ്സിലും ജീവിക്കാൻ കഷ്ടപ്പെടുകയാണ് അമ്മ. ലൊക്കേഷനുകളിൽ നിന്ന് കളയുന്ന പ്ലാസ്റ്റിക് ബോട്ടലുകൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഈ അമ്മ. ഒൻപതു മക്കളുണ്ടായിട്ടും ആരും അവരെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ല. അമ്മയെ കണ്ടപ്പോൾ കന്മദം സിനിമയിൽ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയാണ് ഓർമ്മ വന്നത്. ലൊക്കേഷനിൽ നിന്നും കുടിച്ചു കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഒരു ചാക്കിലേക്ക് പെറുക്കിയിട്ട് താഴ്ചയുള്ള ഒരു സ്ഥലത്ത് നിന്ന് ചാക്കുമായി ഉയരത്തിലേക്ക് കയറാൻ ബുദ്ധിമുട്ടുമ്പോഴാണ് ഞാനും ഒരു സുഹൃത്തും ചേർന്ന് അമ്മയെ പിടിച്ചു കയറ്റി ഇരുത്തിയത്

വിനോദ് കോവൂറും തത്തുവും, Image Credits: facebook/vinod.kovoor

കുടിക്കാൻ വെള്ളവും ഭക്ഷണവും കൊടുത്തു. വീട്ടിൽ പോയി കഴിച്ചോളാം എന്നായിരുന്നു പറഞ്ഞത്. പ്രായം എത്രയായി എന്ന് ചോദിച്ചപ്പോൾ മൂത്ത മോൾക്ക് 78 വയസ്സായി എന്ന് മറുപടി പറഞ്ഞു. 97 വയസ്സായി എന്ന് കേട്ടപ്പോൾ എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ നടക്കുന്നത് വീട്ടിലിരുന്നാൽ പോരെ എന്ന് ചോദിച്ചു. എന്തെങ്കിലും കഴിക്കേണ്ട എന്ന് പറഞ്ഞ് ആ കണ്ണ് നിറയാൻ തുടങ്ങി. 9 മക്കളെ പെറ്റ അമ്മയാണ് പക്ഷേ ആരും എന്നെ നോക്കുന്നില്ല. ഞാൻ തനിച്ചാണ്. ഇതെല്ലാം പെറുക്കി വിറ്റാൽ എന്തെങ്കിലും കിട്ടും അതുകൊണ്ടാണ് ജീവിക്കുന്നത് പറഞ്ഞപ്പോൾ കേട്ട് നിന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ സങ്കടം തോന്നി.

Articles You May Like

x