വിശപ്പോ വേദനയോ സന്തോഷമോ സങ്കടമോ എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ വളരുന്ന ഓട്ടിസം ബാധിച്ച രണ്ട് ആൺ; അമ്മയെന്ന മക്കൾ നീട്ടി വിളിക്കുന്നത് കേൾക്കാൻ കൊതിച്ച് രാധാമണി

ഓട്ടിസം ബാധിച്ച രണ്ട് ആൺമക്കളെയും കൊണ്ട് ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ പെടാപ്പാട് പെടുന്ന രാധാമണി എന്ന ഒരു അമ്മയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നാല് ചുമരിന്റെ അതിരുകളിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കാതെ മക്കൾക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിൽ ആണ് ആ അമ്മ. 31, 33 വയസ്സുള്ള ഓട്ടിസം ബാധിച്ച രണ്ടാൺമക്കളുടെ അമ്മയാണ് രാധാമണി. തൻറെ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു ഇന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ അമ്മ. വിശപ്പോ വേദനയോ സന്തോഷമോ സങ്കടമോ എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ വളരുന്ന രണ്ട് ആൺ. മക്കൾ മുറ്റത്ത് ചെയ്യേണ്ട കാര്യങ്ങൾ അടുക്കളയിലും ബാത്റൂമിൽ ചെയ്യേണ്ട കാര്യങ്ങൾ ഡൈനിങ് ടേബിൾ ചെയ്യാൻ മാത്രം പക്വതയുള്ള രണ്ടുപേർ

ഇതെല്ലാം വൃത്തിയാക്കി നടു നിവർത്തുമ്പോഴേക്കും ഏതെങ്കിലും ഒരു മകൻ അപസ്മാരം വന്ന് താഴെ വീഴും. ആ വീഴ്ചയിൽ മുറിവ് പറ്റിയിട്ടുണ്ടെങ്കിൽ അത് തുന്നി കെട്ടാൻ ആശുപത്രിയിലേക്ക്. ആ സമയത്ത് വീട്ടിൽ ഉണ്ടാകുന്ന മറ്റൊരു മകനെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിക്കും. ഇത്രയൊക്കെ പ്രയാസങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും മക്കളോട് രാധാമണിക്ക് യാതൊരു ദേഷ്യവും പരിഭവവും ഇല്ല. ഇടയ്ക്ക് ദേഷ്യം തോന്നുമെങ്കിലും അവരുടെ മുഖം കാണുമ്പോൾ എല്ലാം മറക്കും. അമ്മയെന്ന സ്നേഹത്തെ അവർ തിരിച്ചറിയുന്നില്ലല്ലോ എന്ന ഒരു സങ്കടം മാത്രമാണ് ഉള്ളിലുള്ളത്. അമ്മേ എന്ന് അവർ ഒരു തവണയെങ്കിലും നീട്ടി വിളിക്കുന്നത് കേൾക്കാൻ ഓരോ നിമിഷവും ആ അമ്മ ആഗ്രഹിക്കുകയാണ്.

മുറ്റം അടിച്ചു വാരുമ്പോഴും പാത്രം കഴുകുമ്പോഴും അടുക്കളയിൽ പാത്രം കഴുകുമ്പോഴും ഒക്കെ അത്തരത്തിലുള്ള വിളി കേട്ടോ എന്ന് കരുതി തിരിഞ്ഞുനോക്കുമെങ്കിലും ആരെയും കാണാൻ കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ ഉപരി ഒരു എഴുത്തുകാരി കൂടിയാണ് രാധാമണി ഇന്ന്. 2012 ചെറുകഥാസമാഹാരമായ വരക്കാത്ത കണ്ണുകൾ, 2018 വഴിപോക്കത്തിൽ എന്നീ കവിതകളുടെ പുസ്തകം. 2022ൽ ഗദ്യ കവിതകളുടെ സമാഹാരമായ പെറ്റിക്കൂട്ടം എന്നിവ രാധാമണി എഴുതിക്കൂട്ടിയ സമാഹാരങ്ങളാണ്. കോട്ടയം കാരാപ്പുഴയിൽ ജനിച്ച രാധാമണി ചെറുകിട ജലസേചന വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ച വ്യക്തി കൂടിയാണ്. തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്ന വിധിയോട് പൊരുതുവാൻ ആണ് രാധാമണി അനുദിനം ശ്രമിക്കുന്നത്

Articles You May Like

x