ലുലുമാളിൽ ജോലി ചെയ്തത് വെറും രണ്ട് മാസം ഇതിനിടയിൽ അദ്ദേഹത്തിൻ്റെ കാഴ്ച്ച നഷ്ടമായി; ഇതറിഞ്ഞ യൂസഫലിയും ലുലു ഗ്രൂപ്പും ഇദ്ദേഹത്തോട് ചെയ്‌തത്‌ കണ്ടോ

ഫോബ്സ് മാസികയുടെ ലിസ്റ്റിലെ ലോകത്തെ ഏറ്റവും ധനികനായ മലയാളിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പാവങ്ങളുടെ കണ്ണീരൊപ്പുന്ന ധനികനായ യൂസഫലി – മലയാളികൾക്ക് യൂസഫലിയെ കുറിച്ച് ഒറ്റവാക്കിൽ പറയാൻ ഇത്രയേറെ മതി . ആഗോള റാങ്കിങ്ങിൽ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമത്തെ സ്ഥാനത്താണ്. 32,500 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളി ആയതിന് പിന്നിലും ഒരുപാട് കഠിനാധ്വാനത്തിന്റെ കഥയുണ്ട്. ഈ കൊറോണക്കാലത്ത് ആണ് അദ്ദേഹത്തിന് ഒരു ഹെലികോപ്റ്റർ അപകടം ഉണ്ടായത്, അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് നാട്ടുകാർ ആയിരുന്നു

തന്നെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ അവരെ നേരിട്ട് കാണുകയും അവർക്ക് വേണ്ട പാരിതോഷികങ്ങൾ നൽകി വാർത്തകളിൽ ഇടം നേടിയതും വലിയ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. തന്നെ രക്ഷപ്പെടുത്തിയവരുടെ പക്കൽ നേരിട്ട് യൂസഫലി വരികയും അവർക്ക് വേണ്ട സമ്മാനങ്ങൾ നൽകി നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. ഇതുപോലെ ഒട്ടനവധി നൻമ നിറഞ്ഞ കഥകൾ യൂസഫലിക്ക് പിന്നിലുണ്ട്, മലയാളികൾ അതൊക്കെ ആഘോഷം ആകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു കഥകൂടി പുറത്തുവരികയാണ്. ഇന്തോനേഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് കായംകുളം സ്വദേശി അനിൽ കുമാറിന് കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നത്, അദ്ദേഹം സ്ഥാപനത്തിൽ ജോലി ചെയ്തത് ഏകദേശം രണ്ട് മാസം മാത്രമാണ് . പ്രമേഹ രോഗം മൂർച്ഛിച്ചതുമൂലം അദ്ദേഹത്തിൻറെ കാഴ്ച ഇരുട്ടിലായി.

കുടുംബത്തിന് ആകെയുള്ള തുണയായിരുന്നു അനിൽ. കാഴ്ച നഷ്ടമായതോടെ സാമ്പത്തികമായി അവർ പിന്നിലേക്കായി. ഇതറിഞ്ഞ് എം എ യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്‌മെന്റും, ജീവനക്കാരും പ്രതീക്ഷയുമായി കുടുംബത്തിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അവർ തയ്യാറാണ് . രാവിലെ ജോലിക്ക് പോയി തിരിച്ചു വരുന്ന സമയത്താണ് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുന്നത് , ഉറക്കമുണർന്ന് എഴുന്നേറ്റപ്പോൾ ജീവിതം മുഴുവൻ ഇരുട്ടിൽ ആവുകയായിരുന്നു.

തുടർന്ന് ലുലു ഗ്രൂപ്പ് ജീവനക്കാർ ചേർന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയിൽ അനിൽ കുമാറിന് ചികിത്സയ്ക്ക് നൽകി. ഇൻഷുറൻസിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കൈമാറുകയും ചെയ്ത ശേഷം അനിൽകുമാറിനെ നാട്ടിലെത്തിച്ചു, വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്‌മെന്റും, ജീവനക്കാരും ചേർന്ന് അദ്ദേഹത്തിന് നൽകി. രണ്ട് മാസത്തെ അധിക ശമ്പളവും കൂടാതെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനിൽകുമാറിന്റെ ചികിത്സയ്ക്കുൾപ്പെടെ കൈമാറിയത്. തുടർന്ന് ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനിൽ കുമാറിന് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ പഠന ചെലവിനായി 5 ലക്ഷം രൂപയും കൈമാറി.

Articles You May Like

x