‘ഇങ്ങനെ പോയാല്‍ മണിയെ തിരിച്ച് മലയാളത്തില്‍ എത്തിക്കുമ്പോള്‍ എല്ലാവരും കൂടെ എന്നെ പഞ്ഞികിടുമല്ലോ’ ; കലാഭവന്‍മണിയോട് അന്ന് മമ്മൂട്ടി പറഞ്ഞത്‌

ലയാളികളെ ഒരു ചിരികൊണ്ട് സന്തോഷിപ്പിച്ച നടനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അകാല വിയോഗം ഓരോ മലയാളികള്‍ക്കും തങ്ങളുടെ കൂടെയുള്ളൊരാള്‍ തങ്ങളെ വേര്‍പ്പെടുമ്പോഴുള്ള പ്രതീതി പോലെയായിരുന്നു. തികച്ചും ജനകീയനായൊരു കലാകാരനായിരുന്നു മണി. പച്ചയായ ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്നതുകൊണ്ടാവാം സിനിമയുടെ വലിയ ലോകത്തേക്ക് എത്തിയപ്പോഴും സാധാരണക്കാരിലൊരാളായി സാധാരണക്കാര്‍ക്കൊപ്പം അദ്ദേഹം ജീവിച്ചു.മലയാളികള്‍ അദ്ദേഹത്തിന്റെ സിനിമകളെപ്പോലെത്തന്നെ പ്രിയ്യപ്പെട്ടതാണ് മണിയുടെ ഒരു ചിരിമുഴക്കത്തില്‍ ആരംഭിക്കുന്ന നാടന്‍പാട്ടുകളും.പലരുടെയും ജീവിതവുമായി സാമ്യമുള്ള മണ്ണിന്റെ മണമുള്ള പാട്ടുകളായിരുന്നു അദ്ദേഹം പാടിയതിലേറെയും.

മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുെ തെലുങ്കിലും കലാഭവന്‍ മണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഭൂതകണ്ണാടിയുടെ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയും മണിയും ആദ്യമായി കാണുന്നത്. അധിക സമയം ഒന്നും വേണ്ടി വന്നില്ല.. ചെറിയ ചെറിയ വിശേഷങ്ങളൊക്കെ പറഞ്ഞ് ഇരുവരുടെയും സൗഹൃദം വളരാന്‍ തുടങ്ങി. മണി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നതും മമ്മൂട്ടിയുമായുള്ള സൗഹൃദം വഴിയായിരുന്നു.അദ്ദേഹത്തിന്റെ തമിഴ് സിനിമാ പ്രവേശനത്തിന് അറിഞ്ഞോ അറിയാതെയോ കാരണമായത് താനാണെന്ന് പലപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ‘മറുമലര്‍ച്ചി’ മമ്മൂട്ടി നായകനായി അഭിനയിച്ച തമിഴ് ചിത്രമാണ്. തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തിലെ തലവനായ രാസു പടയാച്ചിയുടെ ചരിത്രമാണ് ചിത്രം പറഞ്ഞത്. ഒരു ഗ്രാമം മുഴുവന്‍ സഹനത്തിലൂടെയും സ്‌നേഹത്തിലൂടെയും സ്വന്തമാക്കിയ മനുഷ്യന്‍.ഈ ചിത്രത്തില്‍ വടിവേലുവിനെയായിരുന്നു ഹാസ്യകഥാപാത്രമായുള്ള വേഷത്തിന് നിയോഗിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഷൂട്ടിംങിന് വരാന്‍ സാധിക്കാതെ വന്നു.

ആ സമയത്താണ് മമ്മൂട്ടിക്ക് ആ കലാഭവന്‍ മണിയെ ഓര്‍മ്മ വന്നത്. വടിവേലു ചെയ്യാനിരുന്ന കഥാപാത്രം അവിസ്മരമീയമാക്കാന്‍ കലാഭവന്‍ മണിക്ക് സാധിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഉടന്‍ തന്നെ ചിത്രത്തിന്റെ സംവിധായകനോട് കാര്യം അവതരിപ്പിക്കാന്‍ മമ്മൂട്ടി തീരുമാനിച്ചു.മലയാളസിനിമയില്‍ കലാഭവന്‍ മണി എന്നൊരു നടനുണ്ടെന്നും അദ്ദേഹം നല്ല അഭിനേതാവാണെന്നും ഈ റോള്‍ നന്നായി ചെയ്യാന്‍ കലാഭവന് മണിക്ക് സാധിക്കുമെന്നും മമ്മൂട്ടി സംവിധായകനെ അറിയിച്ചു. സംവിധായകന്‍ ഓക്കെ പറഞ്ഞപ്പോ
പ്പോള്‍ ഒരു ഡിമാന്റ് മാത്രമേ മമ്മൂട്ടി മുന്നോട്ട് വെച്ചുള്ളൂ.കലാഭവന്‍ മണി വന്ന് കഴിഞ്ഞിട്ട് പിന്നെ ആ റോള്‍ ഇല്ലെന്ന് പറയരുത് എത്തനായിരുന്നു താരത്തിന്റെ ഡിമാന്റ്.

അവസാനം മമ്മൂട്ടി പറഞ്ഞതനുസരിച്ച് മണി സെറ്റിലെത്തുകയായിരുന്നു. വടിവേലു ചെയ്യാനിരുന്ന മറുമലര്‍ച്ചിയിലെ കഥാപാത്രം അതിഗംഭീരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. അന്ന് ചിത്രീകരണത്തിനിടെ കലാഭവന്‍ മണിക്ക് പരുക്കേറ്റിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ചതുകൊണ്ടാണ് പരുക്കേറ്റത്.ഡ്യൂപ്പുണ്ടായിരുന്നിട്ട് പോലും അതുവേണ്ടെന്ന് പറഞ്ഞ് അദ്ദേഹം തെങ്ങില്‍ കയറുകയായിരുന്നു. മണി വീണുവെന്നറിഞ്ഞ് മമ്മൂട്ടി വിളിച്ച് കുറേ ചീത്ത പറഞ്ഞു. ഇങ്ങനെ പോയാല്‍ മണിയെ തിരിച്ച് മലയാളത്തില്‍ എത്തിക്കുമ്പോള്‍ എല്ലാവരും കൂടെ എന്നെ പഞ്ഞികിടുമല്ലോ എന്ന് മമ്മൂട്ടി പറഞ്ഞു.1998ല്‍ പുറത്തിറങ്ങിയ മറുമലര്‍ച്ചി സൂപ്പര്‍ഹിറ്റായിരുന്നു.മറുമലര്‍ച്ചി എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ വേഷങ്ങളാണ് മണിയെ തേടിയെത്തിയത്. തമിഴില്‍ കൂടാതെ തെലുങ്ക്, കന്നട സിനിമകളിലും മികച്ച വേഷങ്ങള്‍ മണിക്ക് ലഭിക്കുകയായിരുന്നു.

Articles You May Like

x