കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് രാം ചരണും ഉപാസനയും; ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി പോകുന്ന താരദമ്പതികളുടെയും കുഞ്ഞിൻ്റെയും ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ ദിവസമാണ് തെലുങ്ക് സൂപ്പര്‍ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുഞ്ഞ് പിറന്നത്. പെണ്‍കുഞ്ഞായിരുന്നു ഇരുവര്‍ക്കും ജനിച്ചത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ നിരവധി പേരായിരുന്നു ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

ഇപ്പോഴിത ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി പോകുന്ന രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന രാം ചരണിനെയാണ് ഫോട്ടോയില്‍ കാണുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

വൈറലായി കഴിഞ്ഞു ഈ ചിത്രങ്ങള്‍. അതേസമയം വിവാഹം കഴിഞ്ഞ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. 2012 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തുന്ന രാജകുമാരിയുടെ വരവ് ആഘോഷമാക്കുകയാണ് ചിരഞ്ജീവി കുടുംബം.തങ്ങളുടെ ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറില്‍ ആയിരുന്നു ദമ്പതികള്‍ അറിയിച്ചത്. പിന്നാലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉപാസന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ്സ് സംരഭക കൂടിയാണ്.

അതേസമയം വിവാഹ ശേഷം കുട്ടികള്‍ പിന്നെ മതിയെന്ന് താരദമ്പതികള്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കാന്‍ താരദമ്പതികള്‍ തീരുമാനിച്ചിരുന്നു. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാന്‍ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറഞ്ഞത്.

Articles You May Like

x