ഭാര്യാ മ.രിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.. ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിച്ചത് എന്നാണ് സോമൻ നായരുടെ പ്രതികരണം

പിള്ളേരൊക്കെ പറയില്ലേ “ഒറ്റ നോട്ടത്തിൽ തന്നെ ഓള് / ഓൻ എന്റെ ഖൽബ് കീഴടക്കി” എന്നൊക്കെ ?.. എന്ന് പറയുന്നതുപോലെയാണ് 78 ആം വയസിൽ സോമൻ നായർക്ക് 59 കാരി ബീന കുമാരിയെ കണ്ടപ്പോഴും തോന്നിയത് .. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുറച്ചു വിവാഹ ചിത്രങ്ങളാണ് . 78 വയസുകാരനായ സോമൻ നായരുടെയും 59 കാരി ബീനാകുമാരിയുടെയും വിവാഹമാണ് മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ നടന്നത് . തുണ നഷ്ടപ്പെട്ടവർ ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ കേരളക്കര ഒന്നടങ്കം ഇരുവരെയും വിവാഹ ചിത്രങ്ങൾ വൈറലാക്കി മാറ്റുകയും ആശംസകൾ നേരുകയും ചെയ്തു . പ്രായം പ്രണയത്തിനും വിവാഹത്തിനും യാതൊരു തടസ്സവുമില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് ഇരുവരുമിപ്പോൾ . സോമൻ നായരുടെ ഭാര്യാ മരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞതേ ഉള്ളു , ആദ്യ ഭാര്യ ചന്ദ്രിക ദേവി പത്തു വര്‍ഷത്തോളമായി അസുഖബാധിതയായി കിടപ്പിലായിരുന്നു..ഭാര്യയുടെ മരണത്തോടെ ഒറ്റപ്പെടൽ തോന്നിയതോടെയാണ് വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചത് എന്നാണ് സോമൻ നായർ പറയുന്നത് ..

പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് ഇവരുടെ ഒത്തുചേരലിലൂടെ തെളിയിച്ചിരിക്കുകയാണ് സോമന്‍ നായരും ഭാര്യ ബീന കുമാരിയും. സോമന്‍ നായര്‍ റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ബീന കുമാരി ആലപ്പുഴ തലവടി സ്വദേശിനി. മകള്‍ സുമയും മരുമകന്‍ അശോകും മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്. വാര്‍ധക്യത്തില്‍ തനിച്ചാകുമെന്ന് തോന്നലിലാണ് ഒരുമിക്കാന്‍ തീരുമാനിച്ചത്. പ്രണയം ആയിരുന്നോയെന്ന ചോദിച്ചാല്‍ പ്രണയിക്കാനുള്ള പ്രായം കഴിഞ്ഞെന്നും സോമൻ നായർ പറയും. എന്നാല്‍ ഉള്ളില്‍ എവിടെയോ ഒരു ഇഷ്ടം തോന്നിയിട്ടുണ്ട്. ഇരുവരും അത് തിരിച്ചറിഞ്ഞതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രണയിക്കാന്‍ ഇനിയും സമയം ബാക്കികിടക്കുകയല്ലേയെന്ന് സോമന്‍ നായര്‍ . ഇപ്പോള്‍ ഇരുവരും വലിയ സന്തോഷത്തിലാണ്. സംരക്ഷിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തനിക്ക് കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് ജീവിക്കാനാകുമെന്ന് കരളുറപ്പും കരുത്ത് നല്‍കി.

രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് സോമന്‍ നായര്‍ക്ക്. വിവാഹത്തെക്കുറിച്ചുള്ള ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ എല്ലാവരും അത്ര സീരിയസ് ആയി കണ്ടില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു . ഭാര്യയുടെ മരണത്തോടെ അനുഭവപ്പെട്ട ഏകാന്തത ഒരു കൂട്ടു വേണമെന്ന തോന്നലിലെത്തിച്ചു. അങ്ങനെയാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ബീന കുമാരിക്ക് ഒരു മകള്‍ മാത്രമാണ്. ഇവര്‍ കുടുംബത്തോടെ വിദേശത്താണ്. അമ്മയുടെ ആഗ്രഹത്തിന് മകളും എതിര് നിന്നില്ലായെന്ന് ബീനകുമാരിയും പറഞ്ഞു. ഭര്‍ത്താവിന്റെ മരണ ശേഷം മകളെ സുരക്ഷിത കരങ്ങളിലേല്‍പ്പിച്ച ശേഷം ബീന കുമാരി ഒറ്റയ്ക്കായിരുന്നു താമസം.മക്കലും മരുമക്കളുമെല്ലാവരും തിരക്കായിരിക്കും. അങ്ങനെ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ പലരുടെയും ജീവിതം കൺമുന്നിലുണ്ട്.

തന്റെ സ്വത്തുക്കളെല്ലാം മക്കള്‍ക്ക് എഴുതി നല്‍കി. തനിക്ക് പെന്‍ഷന്‍ മാത്രമാണുള്ളത്. മകളുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്്. ഏകാന്തതയില്‍ നിന്നും മോചനമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയെന്നും ബീനകുമാരി കൂട്ടിച്ചേർത്തു. പതിനെട്ടാം വയസിൽ എയര്‍ഫോഴ്സില്‍ ജോലിക്ക് കയറിയ സോമന്‍ നായര്‍ 15 വര്‍ഷത്തെ സര്‍വീസിനിടയില്‍ 1965 ലെ ഇന്ത്യ -പാക്ക് യുദ്ധത്തില്‍ പങ്കാളിയായി. 15 വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞ് കുറച്ചു കാലം വിദേശത്ത് ജോലി ചെയ്തു. 1982 ല്‍ പി. എസ്. സി. പരീക്ഷയിലൂടെ എന്‍. സി. സി. വകുപ്പില്‍ ജോലി ലഭിച്ചു. അവിടെ നിന്നും ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചു. ഇപ്പോള്‍ സാമൂഹ്യപ്രവര്‍ത്തനം

x