രാവിലെ എണീറ്റപ്പോൾ നടൻ മനോജിന്റെ മുഖം കോടിപ്പോയി; നടി ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിന്റെ ജീവിതത്തിൽ സംഭവിച്ചത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ബീന ആൻറണിയും മനോജ് കുമാറും . ഒരുകാലത്ത് മലയാള സിനിമയിൽ നായികമാരുടെ കൂട്ടുകാരിയായും വില്ലത്തിയായും ബിനാ തിളങ്ങിയിരുന്നു ഇപ്പോൾ മിനിസ്ക്രീൻ ലോകത്താണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് , ഒരുകാലത്ത് മിനിസ്ക്രീൻ സീരിയലുകളിൽ വളരെയധികം സജീവമായിരുന്നു. അക്കാലത്താണ് മനോജ് കുമാറിനെ പരിചയപ്പെടുന്നത് ,ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇതിൽ ഒരു മകനുമുണ്ട് മനു എന്നാണ് മകൻറെ പേര് .മനൂസ് വിഷൻ എന്ന യൂട്യൂബ് ചാനൽ സജീവമായി തുടങ്ങിയത് കോവിഡ് കാലത്താണ് .

മകനും താരങ്ങൾക്കൊപ്പം ചാനലിൽ വിശേഷങ്ങൾ പങ്കു വയ്ക്കാനായി എത്താറുണ്ട്. എപ്പോഴും കുസൃതി നിറഞ്ഞ സന്തോഷം നിറഞ്ഞതും ആയ കാര്യങ്ങളാണ് താരങ്ങൾ പങ്കു വെക്കാറുള്ളത് ,എന്നാൽ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വാർത്തയുമായി മനോജ് എത്തിയിരിക്കുകയാണ്. പതിവില്ലാതെ മാസ്ക് ധരിച്ചു കൊണ്ടാണ് വീഡിയോയിൽ എത്തിയത്. കുറച്ചധികം നാളുകളായി വീഡിയോ ചെയ്യുന്നില്ല അതിന് കാരണം എന്താണെന്ന് താരം പറഞ്ഞു.

ഇക്കഴിഞ്ഞ നവം28നാണ് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയെന്നും അതിരാവിലെ പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഭാര്യയും താരം എല്ലാം ഭയപ്പെട്ടു പോയിരുന്നു, ഉടൻ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോകോളിൽ സംസാരിച്ചു. സ്ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നുപക്ഷെ അദ്ദേഹം ബെൽസ് പള്‍സിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്‍റെ നിർദ്ദേശ പ്രകാരം ബീനയോടൊപ്പം ആശുപത്രിയിലെത്തി അത് സ്ഥിരീകരിക്കുകയായിരുന്നു എന്നും വ്യക്തമാക്കി. അതുകൊണ്ടാണ് ഇപ്പോൾ മാസ്ക് ധരിച്ച് വീഡിയോയിൽ എത്തിയിരിക്കുന്നത് ,ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമാണിത്. അതിനെ നേരിടാൻ തയ്യാറാണെന്നും ചികിത്സ നടത്തുകയാണെന്നും നടൻവ്യക്തമാക്കി.

നമ്മളറിയാതെ ശരീരത്തിനുള്ളിൽ ചിക്കൻപോക്സ്, കോൾഡ്, ചെവിയിലെ പ്രശ്നം അങ്ങനെ എന്തെങ്കിലും വന്ന് പോയാൽ, അതുവഴി ശരീരത്തിന് നീർക്കെട്ട് ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള അസുഖങ്ങൾ വളർന്നു വരാൻ സാധ്യതയുണ്ട് ,തൻറെ ശരീരത്തിൽ ഇത്തരത്തിലൊരു മാറ്റം കണ്ടപ്പോൾ ഞങ്ങള്‍ വെൽകെയറിൽ പോയി. പ്രഷര്‍ നോക്കി 200 ആയിരുന്നു. അവർ റിലാക്സ് ചെയ്യാൻ പറഞ്ഞു. എംആര്‍ഐ എടുത്തു നോക്കിയപ്പോൾ വേറെ പ്രശ്നങ്ങളൊന്നുമില്ല എന്ന് കണ്ടു, പിന്നീട് രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങിയെന്നു. ആസ്റ്ററിലും പോയി ചെക്കപ്പ് നടത്തി എന്നും വേറെ പ്രശ്നങ്ങളൊന്നുമില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനു ഭയപ്പെടേണ്ട കാര്യമില്ല എന്നും താരം വ്യക്തമാക്കി.

വീഡിയോ ആരംഭിക്കുന്നതിനു മുൻപായി കഴിഞ്ഞദിവസം ഊട്ടിയിൽ മരണപ്പെട്ട സൈനീകർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു താരം സംസാരിച്ചത്, മരണം ഒരിക്കലും ആഘോഷിക്കപ്പെടണ്ട കാര്യമില്ല എന്നും അത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നും താരം കൂട്ടിച്ചേർത്തു. ഈ അവസ്ഥയിൽ നിന്നും എത്രയും പെട്ടെന്ന് മാറ്റം സംഭവിക്കട്ടെ എന്ന് ആരാധകരും കമൻറ് ബോക്സിലൂടെ അറിയിക്കുന്നുണ്ട്. ഇതുപോലെ വീണ്ടും തിരികെ വരണമെന്നും നിങ്ങളെ കാത്തിരിക്കുകയാണെന്നും ആരാധകർ കമൻറുകളിലൂടെ അറിയിച്ചു.

Articles You May Like

x