ഒന്നരമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ അച്ഛന്റെ മരണത്തിന്റെ ഷോക്കില്‍ അബോര്‍ഷന്‍, പിന്നാലെ അമ്മയും ചേച്ചിയുടെ മകനും നഷ്ടമായി; നടി ബീന ആന്റണി സ്വന്തം ജീവിതത്തിൽ നേരിട്ടത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് മനോജ് നായരും ബീന ആന്റണിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇരുവരും സീരിയയിലും ചാനല്‍ പരിപാടികളിലും സജീവമാണ്. ഇവരുടെ മകനായ ശങ്കരുവും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. യൂട്യൂബ് ചാനലിലൂടെയായും മനോജും ബീനയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ജഗദീഷ് അവതരിപ്പിക്കുന്ന പരിപാടിയായ പണം തരും പടത്തിലേക്ക് ഇരുവരും അതിഥികളായി എത്തിയിരുന്നു. അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.

കല്ല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ് ബീന ആന്റണി ഗര്‍ഭിണിയായത്. ഒന്നര മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ബീനയുടെ അച്ഛന്‍ ആക്‌സിഡന്റില്‍ മരിക്കുന്നത്. സുഹൃത്തിന്റെ വണ്ടിയില്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അച്ഛന്‍. വീട്ടിലേക്ക് വരുന്നതിനിടെ തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. സിഗ്നല്‍ ഇല്ലാതെ വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അപകടം സംഭവിച്ചു. മരണ വിവരമറിഞ്ഞ ബീനയും അമ്മയുമെല്ലാം തളര്‍ന്ന് പോയി. ആ ഷോക്കില്‍ അബോര്‍ഷന്‍ സംഭവിച്ചു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബീന ആന്റണിയ്ക്കും മനോജിനും കുഞ്ഞ് ജനിച്ചത്.

ആത്മസഖി സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു അമ്മ മരിക്കുന്നത്. ബാത്ത്‌റൂമില്‍ നിന്ന് വീണ് കിടപ്പിലായിരുന്ന അമ്മ. മരണം എങ്ങനെ ബീനയെ അറിയിക്കുമെന്നോര്‍ത്ത് തനിക്ക് വലിയ ടെന്‍ഷന്‍ ആയിരുന്നെന്ന് മനോജ് പറയുന്നു.മകന്‍ ശങ്കരുവിനെ രണ്ട് വയസ്സ് മുതല്‍ നോക്കിയിരുന്നത് അമ്മയായിരുന്നു. തനിക്ക് ആ സമയത്ത് അനാഥയായത് പോലെയാണ് തോന്നിയതെന്ന് ബീന ആന്റണി പറയുന്നു. അമ്മ മരിച്ച് കുറച്ച് നാള്‍ പിന്നിട്ടപ്പോള്‍ അടുത്ത മരണ വാര്‍ത്തയും എത്തി. ചേച്ചിയുടെ മൂത്ത മകന്‍ കൊവിഡ് മൂലം മരണപ്പെടുകയായിരുന്നു. ദൈവത്തിന്റെ തീരുമാനങ്ങളാണ് എല്ലാം എന്നും ജീവിച്ചല്ലോ പറ്റൂ എന്നും ബീന പറഞ്ഞു.

25 സിനിമകളില്‍ മനോജ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബീന ആന്റണി 1990കളിലാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.1990 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച ബീന ആന്റണി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ടി എസ് സജി സംവിധാനം ചെയ്ത ‘ഒരു കഥയും കുഞ്ഞുപെങ്ങളും’ എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.യോദ്ധ എന്ന സിനിമയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു. സുരേഷ്ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിലുക്കാംപെട്ടി, യോദ്ധ, നെറ്റിപ്പട്ടം, കനല്‍ക്കാറ്റ്, ആയുഷ്‌കാലം, ബന്ധുക്കള്‍ ശത്രുക്കള്‍, ഘോഷയാത്ര തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Articles You May Like

x