
വളക്കാപ്പ് ചടങ്ങ് കളർഫുളാക്കി പേളിയും ശ്രിനീഷും, പച്ചയും ചുവപ്പും കലര്‍ന്ന സാരിയില്‍ അതീവ സുന്ദരിയായി പേളി; കുട്ടിക്കുറുമ്പുമായി ചടങ്ങിൽ താരമായി കുഞ്ഞു നിലയും
അവതാരികയും നടിയും വ്‌ളോഗറുമൊക്കെയാണ് പേളി മാണി. തന്റെയും മകള്‍ നിലുവിന്റയും ഭര്‍ത്താവ് ശ്രീനിഷിന്റെയു മൊക്കെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. ഏറെ നാളായി രണ്ടാമത്തെ കുട്ടിക്കായി കാത്തി രിപ്പിലാണ് പേളിയും ശ്രിനീഷും കുഞ്ഞു നിലയും. നിലയെയും ഗര്‍ഭിണി ആയിരുന്ന സമയം മുതലുള്ള എല്ലാ വിശേഷങ്ങളും താരം പങ്കിടുമായിരുന്നു. ബിഗ് ബോസിലൂടെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പേളിയും ശ്രിനീഷും. പിന്നീട് ഇരു മതങ്ങളുടെയും കള്‍ച്ചര്‍ പ്രകാരം പേളിയും ശ്രിനീഷും വിവാഹവും കഴിച്ചു. ഇപ്പോഴിതാ തന്റെ വളക്കാപ്പ് ചടങ്ങ് വീണ്ടും ആഘോഷിച്ചിരിക്കുകാണ് പേളി. രണ്ട് മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. ഇപ്പോഴിതാ വളക്കാപ്പ് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് കുടുംബം.
കുഞ്ഞു നിലയും ചേച്ചിയാകാനുള്ള കട്ട വെയിറ്റിങ്ങി ലാണ്. ചുവപ്പും പച്ചയും കലര്‍ന്ന സാരിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞാണ് വളക്കാപ്പിനായി പേളി എത്തിയത്. വളരെ സുന്ദരിയായിട്ടാണ് താരം ഒരുങ്ങിയത്. പിങ്ക് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ശ്രീനിഷിന്റെ വേഷം. പച്ചയും ചുവപ്പും കലര്‍ന്ന സ്‌കേര്‍ട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം. വളകാപ്പ് ചടങ്ങിനായി പേളിയേ ഒരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ്.

പേളിയുടെ ജീവിതത്തിലെ എല്ലാ പ്രധാന ആഘോഷങ്ങളിലും മേക്കോവര്‍ ചെയ്യുന്നത് രഞ്ജു രഞ്ജിമാറാണ്. ‘ഞാനാണ് ഈ ലോകത്തിലെ മേക്കപ്പ് ആര്‍ട്ടി സ്റ്റുകളില്‍ ലക്കി പേഴ്‌സണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും. പേളിയുടെ വിവാഹത്തിനും ആദ്യത്തെ കുഞ്ഞ് പിറന്നപ്പോഴും ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് മുമ്പുള്ള വളകാപ്പിനും എനിക്ക് പേളിയെ ഒരുക്കാന്‍ പറ്റി.’

അതുകൊണ്ട് തന്നെ യാണ് ഞാന്‍ ലക്കിയാണെന്ന് പറഞ്ഞത്. ഏഴാം മാസത്തില്‍ പേളി സ്വ്ന്തം വീട്ടിലേയ്ക്ക് പോകാനിരിക്കുകയാണ്.കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പേളിയുടെ സഹോദരി റെയ്ച്ചലിന് രണ്ടാമത്തെ കുട്ടി പിറന്നത്.