ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ ശ്രീനിഷിനെ നോക്കി. അന്നേരം എനിക്കൊരു ഇക്കിളിയായത് പോലെയും വയറ്റില്‍ ബട്ടര്‍ഫ്‌ളൈ പറന്നത് പോലെയും തോന്നി ;ശ്രീനിയോട് പ്രണയം തോന്നിയ ആ ഒരു നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ്‌ പേളി

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി നടിയും അവതാരകയുമാണ് പേളി മാണി. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് പേളിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റുപിടിച്ചത്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതും ഇരുവരും വിവാഹം കഴിച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു.സോഷ്യല്‍ മീഡിയയില്‍ പേളിയും ശ്രീനിയും പങ്കുവയ്ക്കുന്ന കുടുംബ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്നവര്‍ ഒരുപാട് പേരാണ്.കഴിഞ്ഞ മാര്‍ച്ചിലാണ് താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇരുവരുടെയും മകള്‍ നിലയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുണ്ട്. ഇപ്പോഴിതാ ശ്രീനിയോട് പ്രണയം തോന്നിയ ആ ഒരു നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് പേളി.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ വച്ചാണ് പേളിയും ശ്രീനിയും പ്രണയത്തിലായത്.ബിഗ് ബോസിലെ ഒരു വട്ടമേശ ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ ശ്രീനിഷിനെ നോക്കി. അന്നേരം എനിക്കൊരു ഇക്കിളിയായത് പോലെയും വയറ്റില്‍ ബട്ടര്‍ഫ്‌ളൈ പറന്നത് പോലെയും തോന്നി. എനിക്ക് തോന്നിയതായിരിക്കുമെന്ന് വിചാരിച്ചപ്പോള്‍ ശ്രീനിയും എന്നെ നോക്കി. പിന്നെ നോട്ടമായി തുടങ്ങി. ടാസ്‌കുകളൊക്കെ ഒരുമിച്ച് ചെയ്യാനും കൂടുതല്‍ സംസാരിക്കാനുമൊക്കെ തുടങ്ങി.യെന്ന് പേളി പറയുന്നു. അങ്ങനെയാണ് പ്രണയം തുടങ്ങിയതെന്ന് പേളി പറയുന്നു.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ റേറ്റിങ് ഗിമ്മിക്കുകളാണ്, സ്‌ക്രിപ്റ്റഡ് ആണ് പേളിയുടെയും ശ്രീനിയുടെയും പ്രണയം എന്ന് തുടക്കത്തില്‍ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിയാലിറ്റി ഷോ കഴിഞ്ഞപ്പോഴും പേളിയും ശ്രീനിയും തങ്ങളുടെ പ്രണയത്തില്‍ ഉറച്ച് നിന്നു. 2019 ല്‍ ആണ് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും പേളിയുടെയം ശ്രീനിയുടെയും വിവാഹം കഴിഞ്ഞത്.ബിഗ്ബോസ് ഷോയ്ക്കിടെയും അതിനു ശേഷവും ആരാധകർ ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഇവരുടേത്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി 4 ഡാന്‍സിന്റെ അവതാരക പേളി മാണി ആയിരുന്നു. അന്ന് പേളിയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും അവതരണം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദി ലാസ്റ്റ് സപ്പര്‍, പ്രേതം 2, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഹൂ, ജോ ആന്റ് ദ ബോയ്, ലുഡോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി യുട്യൂബ് ചാനലുളള താരത്തിന്റെ വീഡിയോകള്‍ നിരവധി പേരാണ് കാണാറുള്ളത്. ഇന്ന് മാതൃകാ ദമ്പതികളാണ് ആരാധകര്‍ എടുത്തു പറയാറ് പേളിയേയും ശ്രീനിഷിനെയുമാണ്.

Articles You May Like

x