അമൃത സുരേഷിന് പിറന്നാൾ ആശംസപോലും അറിയിക്കാതെ ഗോപി സുന്ദർ, നടന്നത് ഒളിച്ചുവച്ച് എന്തിനാണീ നാടകമെന്ന് ആരാധകർ

വിനോദ ലോകത്ത് ​ഗോപി സുന്ദറും അമൃത സുരേഷും സ്ഥിരം ചർച്ചാ വിഷയമാണ്. ​അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇവരെപ്പോലെ ചർച്ചയായ താരങ്ങൾ ചുരുക്കമാണ്. ​ബാലയുമായുള്ള വിവാഹം, വിവാഹമോചനം തുടങ്ങിയ കാരണങ്ങളാൽ അമ‍ൃതയുടെ വ്യക്തിജീവിതം നേരത്തെ തന്നെ ചർച്ചയായതാണ്. മറുവശത്ത് ​പരാജയപ്പെട്ട വിവാഹബന്ധം, ​ഗായിക അഭയ ഹിരൺ മയിയുമായുള്ള ബന്ധവും പിരിയലും തുടങ്ങിയ കാരണങ്ങളാൽ ഗോപി സുന്ദറും വാർത്താ പ്രാധാന്യം നേടി.

അമൃതയും ​ഗോപി സുന്ദറും ഒന്നിച്ചതോടെ ​ഗോസിപ്പുകളുടെ ആക്കവും കൂടി. അടുത്തിടെ രണ്ട് പേരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ​ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ​ഗോപി സുന്ദർ ​അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു. രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു.

എന്നാൽ ​ഗോസിപ്പുകൾ തടയാൻ മാത്രമുള്ള മാർ​ഗമായിരുന്നോ ഇതെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം അമൃതയുടെ 33ാം ജന്മദിനമായിരുന്നു . സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് ഉൾപ്പെടെ ആശംസകൾ അറിയിച്ചെങ്കിലും ​ഗോപി സുന്ദർ ഇതുവരെ ആശംസകൾ അറിയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ​ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ​താരം മൗനത്തിലാണ്. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ​ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. ‌

അമൃതയും ​ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ സഹോദരി അഭിരാമിയും സ്റ്റോറികളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. ​പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ അമൃതയ്ക്ക് അഭിരാമി പ്രചോദനം നൽകുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് ​ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ​ഗായിക പങ്കുവെച്ചു. ​ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

Articles You May Like

x