ലോകത്തിൽ ഒന്നിനും പകരമാകില്ല അമ്മയും മകളും തമ്മിലുള്ള ബന്ധം, ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുക, മകളെ സ്നേഹിച്ച് മുന്നോട്ടു പോകൂ; അമൃതയോട് ആരാധകർ, വൈറലായി പാപ്പുവിനൊപ്പമുള്ള അമൃതയുടെ വീഡിയോ

വിമർശനങ്ങളും കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും നേരിടുന്ന ദമ്പതികളായ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിയുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരും തങ്ങൾ ഒന്നായതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. വേർപിരിയൽ വാർത്തയിൽ ഇരുവരും പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

​ഇപ്പോഴിതാ മകൾക്കൊപ്പം അമൃത സുരേഷ് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം റീൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകളെ ഓമനിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തി. അമ്മയും മകളുമാണ് ശ്വാശ്വത ബന്ധം, തകർക്കാൻ പറ്റാത്ത വിശ്വാസമാണ് അമ്മയും മകളും തമ്മിൽ തുടങ്ങി നിരവധി കമന്റുകൾ വന്നു.

മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ, ഇതെല്ലാം ജീവിത പാഠങ്ങളാണ്. ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുക എന്നാണ് ഒരു കമന്റ്. ​ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞോയെന്ന ചോദ്യങ്ങളും വരുന്നുണ്ട്. അമൃതയുടെ വ്യക്തി ജീവിതത്തിലേക്ക് തലയിടുന്നത് ശരിയല്ലെന്ന അഭിപ്രായവും ഇതിനിടെ വരുന്നുണ്ട്. പൊതുവെ അമൃതയുടെ ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്.

2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ച് ഇരുവരും കുറിച്ചത്. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. എന്തായാലും ആരാധകർക്കിടയിൽ ഇവരുെ വേർപിരിയൽ വാർത്ത വലിയ ചർച്ചയായിട്ടുണ്ട്.

Articles You May Like

x