എന്റെ അമ്മൂമ്മ എത്ര നല്ല ആത്മാവായിരുന്നുവെന്ന് ഇന്ന് ഞാൻ മനസിലാക്കി, അമ്മ പോയിട്ട് ഒരു മാസമായെങ്കിലും ഇപ്പോഴും ഫ്ലാറ്റിൽ അമ്മയുടെ സാന്നിധ്യവും ചന്ദനതിരിയുടെ മണവും തങ്ങി നിൽക്കുന്നു, വീഡിയോയുമായി സൗഭാ​ഗ്യ

മുത്തശ്ശി സുബലക്ഷ്മിയുടെ വേർപാട് സംഭവിച്ച് ഒരു മാസം പിന്നിടുമ്പോൾ‌ ഹൃദയഭേദകമായ വീഡിയോ പങ്കിട്ട് സൗഭാ​ഗ്യ വെങ്കിടേഷ്. മുത്തശ്ശിയുടെ ഫ്ലാറ്റിലെ സാധനങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് അമ്മ താര കല്യാണിനും മകൾ സുദർശനയ്ക്കും ഒപ്പം സൗഭാ​ഗ്യ എത്തിയത്. തനിക്ക് ഏറെ പ്രിയപ്പെട്ടൊരാൾ താമസിച്ചിരുന്ന സ്ഥലത്ത് അയാളുടെ അസാന്നിധ്യത്തിൽ ചെന്ന് അവരുടെ ഓർമകൾ അടങ്ങിയ വസ്തുക്കൾ കാണുമ്പോഴും കയ്യിലെടുക്കുമ്പോഴും ഹൃദയ വേദന തോന്നുന്നുവെന്നാണ് സൗഭാ​ഗ്യ വീഡിയോയിൽ പറഞ്ഞത്.

സൗഭാ​ഗ്യ മകൾക്കൊപ്പം കാണാൻ ചെല്ലുമ്പോൾ‌ പാട്ടും ചിരിയും എല്ലാമായാണ് സുബ്ബലക്ഷ്മി സ്വീകരിക്കാറുണ്ടായിരുന്നത്. ഇന്ന് ആ ഫ്ലാറ്റ് അനാഥമായി കിടക്കുന്നത് കാഴ്ചക്കാരിലും സങ്കടമുണ്ടാകുന്നുണ്ട്. നേരത്തെ തന്നെ ഫ്ലാറ്റിലെ ഫർണീച്ചറുകൾ നീക്കം ചെയ്തിരുന്നു. ഇനിയുള്ളത് ഫോട്ടോകൾ, പൂജമുറിയിലെ സാധനങ്ങൾ, സുബ്ബലക്ഷ്മി ഉപയോ​ഗിച്ചിരുന്ന സാരികൾ മറ്റ് വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയാണ്.

അമ്മ പോയിട്ട് ഒരു മാസമായെങ്കിലും ഇപ്പോഴും ഫ്ലാറ്റിൽ അമ്മയുടെ സാന്നിധ്യവും അമ്മ കത്തിക്കാറുള്ള ചന്ദനതിരിയുടെ മണവും തങ്ങി നിൽക്കുന്നുണ്ടെന്നാണ് താര കല്യാൺ പറഞ്ഞത്. മുമ്പൊരിക്കൽ സുബ്ബലക്ഷ്മി താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വിശേഷങ്ങൾ അവരുടെ സാന്നിധ്യത്തിൽ തന്നെ പകർത്തി സൗഭാ​ഗ്യ പങ്കിട്ടിരുന്നു. അതുകൊണ്ട് തന്നെ സൗഭാ​ഗ്യയുടെ പ്രേക്ഷകർക്കും ആ ഫ്ലാറ്റ് പരിചിതമാണ്.

മുത്തശ്ശിയില്ലാതെ ഫ്ലാറ്റിൽ എത്തിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സൗഭാ​ഗ്യ പറഞ്ഞത് ഇങ്ങനെയാണ്…. ‘ഒരാൾ വളരെ ഹാപ്പിയായി ഇരുന്ന ഒരു സ്ഥലത്ത് പോയി അവിടം ആക്സസ് ചെയ്ത് അയാളുടെ ആബ്സൻസിൽ സാധനങ്ങളും മറ്റും കൈകാര്യം ചെയ്യുക എന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്.’

ഞാൻ ഇത് മൂന്നാമത്തെ തവണയാണ് അനുഭവിക്കുന്നത്. എന്റെ അച്ഛൻ മരിച്ചപ്പോഴാണ് ആദ്യം ഞാൻ ഇത് എക്സ്പീരിയൻസ് ചെയ്തത്. അച്ഛൻ അച്ഛന്റെ റൂമിൽ ആരെയും കയറ്റാറില്ലായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ മരണശേഷം അവിടെ കയറി സാധനങ്ങളൊക്കെ ക്ലീൻ ചെയ്തപ്പോൾ‌ അച്ഛൻ അവിടെയുള്ള പോലെ തോന്നി. തൊടരുത്… സൂക്ഷിക്കൂ എന്നൊക്കെ പറയുന്നത് പോലെ തോന്നി.’

എന്റെ അമ്മൂമ്മ എത്ര നല്ല ആത്മാവായിരുന്നുവെന്ന് ഇന്ന് ഞാൻ മനസിലാക്കി. അവിടെ ചെന്ന് ഓരോ സാധനങ്ങൾ കാണുമ്പോഴും എവിടേക്ക് നോക്കുമ്പോഴും ഒരു സൂത്തിങ് അനുഭവമാണ് ഉണ്ടാകുന്നത്. കാരണം ജീവിച്ചിരുന്നപ്പോൾ അങ്ങനൊരു ഫീലിങാണ് അമ്മൂമ്മ തന്നിട്ടുള്ളത്’. സൗഭാ​ഗ്യയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി.

Articles You May Like

x