ലക്ഷങ്ങൾ മുടക്കി സ്ഥിരമായി വെച്ചുപിടിപ്പിച്ച മുടി ഒരുമാസം കൊണ്ട് നീക്കം ചെയ്ത് നടി സൗഭാഗ്യ ; കാരണം ഇത്

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താരാ കല്യാണിന്‍റെ മകള്‍ എന്ന വിശേഷണവും സൗഭാഗ്യയ്ക്കുണ്ട്. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രശസ്തിയാര്‍ജജ്ജിച്ചത്.സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ ശേഷമാണ് അര്‍ജുന്‍ അഭിനയ രംഗത്തേക്കെത്തുന്നത്. ഫ്‌ളവഴ്‌സ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലൂടെയാണ് അര്‍ജുന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.വളരെ പെട്ടന്ന് തന്നെ അര്‍ജുന്‍ പ്രേക്ഷക പ്രീതി നേടി എടുക്കുകയും ചെയ്തു. താരാ കല്യാണിന്റെ ഡാന്‍സ് സ്കൂള്‍ ഇപ്പോള്‍ നോക്കി നടത്തുന്നത് സൗഭാഗ്യയും അര്‍ജുനും ചേര്‍ന്നാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സൗഭാഗ്യ പങ്കുവെച്ച പുതിയ വീഡിയോയാണ്. ഒരു മാസം മുമ്പ് സൗഭാഗ്യ പെര്‍മെനന്റായി തലമുടി ഫിക്‌സ് ചെയ്തിരുന്നു. ഈ സന്തോഷം താരം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീണ്ടമുടിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിത വെച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് താരം. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. ആ മുടി വച്ചതിന് ശേഷമുള്ള പത്ത് ഗുണങ്ങളും, എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നതിന്റെ പത്ത് കുറവുകളും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.

ആദ്യം പറയുന്നത് ഗുണങ്ങള്‍ ആണ്. ഒരുപാട് കാലത്തെ ആഗ്രഹ സാഫല്യം എന്ന നിലയിലാണ് ഹെയര്‍ ഫിക്സിങ് ചെയ്തത്. അത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശരീരക രൂപം വച്ച് നീണ്ട മുടി എന്തുകൊണ്ടും യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ സ്റ്റൈലിലും കെട്ടാം. എല്ലാ ദിവസവും മുടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ സാധിയ്ക്കും. തുടങ്ങി പത്തോളം ഗുണങ്ങള്‍ സാഭാഗ്യ പറഞ്ഞു.സമയ കുറവാണ് മുടി എടുത്ത് മാറ്റാനുള്ള പ്രധാന കാരണമായി സൗഭാഗ്യ പറയുന്നത്. മുടി വയ്ക്കുമ്പോള്‍ വാവയ്ക്ക് രണ്ട് മാസം ആയിരുന്നു പ്രായം. പെര്‍മനെന്റ് ഹെയര്‍ ഫിക്സിങ് ആകുമ്പോള്‍ ചീകി ഒതുക്കാനും അതിന് വേണ്ട കെയര്‍ നല്‍കാനും മണിക്കൂറുകള്‍ എടുക്കും. നാല് ലെയറും, 150 ഗ്രാം തൂക്കവും നീളവും കാരണം ഒരുപാട് സമയം വേണം. അത്രയും നേരം ഒന്നും ബേബി എനിക്ക് തരില്ല.

പിന്നെ ഹെയര്‍ സ്‌റ്റൈല്‍ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാന്‍ സാധിയ്ക്കില്ല. മൈഗ്രേന്റെ പ്രശ്നം ഉള്ളവരും സ്‌റ്റൈലിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ടെന്നും സൗഭാഗ്യ പറയുന്നു. മികച്ച പ്രതികരണമാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നെഗറ്റീവ് തുറന്ന് പറയാന്‍ കാണിച്ച സൗഭാഗ്യയെ പ്രേക്ഷകര്‍ പ്രശംസിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Articles You May Like

x