എന്നെ പ്രണയം പഠിപ്പിച്ചയാൾ, യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു: ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് മയോനിയുടെ പോസ്റ്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.

ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു. പ്രിയ നായർക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ചിത്രങ്ങൾ കണ്ടാണ് ചില സദാചാരവാദികൾ ഇതാരാണ് പുതിയ പ്രണയം ആണോ എന്ന ചോദ്യവുമായി എത്തിയതും. ഇപ്പോളിതാ മയോനി എന്ന പ്രിയ ആണ് ഗോപിക്ക് ഒപ്പമുള്ള പുത്തൻ ചിത്രങ്ങൾ പങ്കിട്ടെത്തിയത്. ഞാൻ ആരെയാണോ സ്നേഹിക്കുന്നത് ആ ആൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, അവൻ എന്നെ സ്നേഹവും യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു” എന്നുമാണ് മയോനി കുറിച്ചത്. സ്നേഹത്തോടെ ഞെക്കി പുണരുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് മനോഹര ക്യാപ്‌ഷൻ കൂടി പ്രിയ പങ്കുവച്ചത്.

ഫോളോവേഴ്സ് കുറവാണെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രിയ പുത്തൻ ചിത്രങ്ങളുടെ കമന്റ് ബോക്സ് ഓഫ് ആക്കിയിട്ടാണ് പോസ്റ്റുകൾ പങ്കുവച്ചരിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.

Articles You May Like

x