ഗോപി സുന്ദർ അടുത്ത പ്രണയം കണ്ടെത്തിയോ, ചർച്ചയായി പ്രിയയോടൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോ

ഗോപി സുന്ദറിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചാവിഷയാണ്. വിവാഹ ബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ ഇടം നേടി. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായി ജീവിതം ആരംഭിക്കുകയും, പിരിഞ്ഞു എന്ന തരത്തിൽ വാർത്ത വരികയുമുണ്ടായി.

ഗോപി അടുത്ത പ്രണയം കണ്ടെത്തിയോ എന്ന ചോദ്യം ഇപ്പോൾ ഉയരുകയാണ്. മെയ് മാസം പോസ്റ്റ് ചെയ്യപ്പെട്ട ഈ ചിത്രമാണ് ഇപ്പോൾ ചർച്ചയ്ക്കാധാരം. ഗോപിയെ ‘ഗോപ്സ്’ എന്ന് സ്വാതന്ത്ര്യത്തോടെ വിളിച്ച് പിറന്നാൾ ആശംസിച്ച യുവതിയാണ് ചിത്രത്തിൽ. പേര് പ്രിയാ നായർ. പ്രിയയുടെ പേജിൽ ഏതാനും മാസങ്ങളായി ഗോപി സുന്ദറിന്റെ അപ്‌ഡേറ്റുകൾ കാണുന്നുണ്ട്. ഗോപി അടുത്തിടെയായി ചെയ്യുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ഇവരെ ടാഗ് ചെയ്തിട്ടുണ്ട് എന്നതും പലരും ചൂണ്ടിക്കാട്ടി. അതിലൊന്ന് ഉസ്താദ് ഹോട്ടലിന്റെ വാർഷിക പോസ്റ്റ് ആയിരുന്നു. യുവതി ഒരു ആർട്ടിസ്റ്റ് ആണെന്നാണ് വിവരം.

ഗോപിയുടെ ജോലി സംബന്ധിയായ പോസ്റ്റുകൾക്കെല്ലാം പ്രിയക്കും ടാഗ് ഉണ്ട്. സംഗീത മേഖലയിലെ തൊഴിൽ സംബന്ധിയായി ഇവർക്ക് ബന്ധമുണ്ടോ എന്ന് എവിടെയും വ്യക്തമാക്കിയിട്ടുമില്ല.

പ്രിയാ ഗോപി സുന്ദറുമായുള്ള വിവാഹത്തിൽ ഇദ്ദേഹത്തിന് രണ്ട് ആൺകുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞ് ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഒരു പതിറ്റാണ്ടിനപ്പുറം ഒന്നിച്ചു ജീവിക്കുകയും പിരിയുകയുമായിരുന്നു. 2022ൽ അമൃതയുമായി അടുത്തു. ഇവർ ഒരു വർഷത്തിനിപ്പുറം അകന്നു എന്നാണ് റിപോർട്ടുകൾ. മലയാളത്തിന് ഹിറ്റ് ഗാനങ്ങൾ ചമച്ച സംഗീത സംവിധായകനായ ഗോപി സുന്ദർ ഇപ്പോൾ കൂടുതലും അന്യ ഭാഷകളിലെ സിനിമാ പ്രോജക്ടുകളിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Articles You May Like

x