ആരെയും സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുത്, ആ സ്നേഹം ഏതെങ്കിലും രൂപത്തിൽ തിരികെ വരും, പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക; അഭയ ഹിരൺമയി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോഴായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്.

അഭയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാചകമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ആരെയും സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുതെന്നാണ് അഭയ പറയുന്നത്. നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും.’

ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു’, അഭയ കുറിച്ചത്. വേർപിരിഞ്ഞ ശേഷം ഒരിക്കൽ പോലും അഭയ ​ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ മോശമായ രീതിയിൽ കുറിപ്പുകൾ പങ്കുവെക്കുകയോ ചെയ്തിട്ടില്ല

Articles You May Like

x