അഞ്ച് തവണ അബോർഷൻ, മക്കൾ രണ്ട് പേരും തമ്മിൽ പത്ത് വയസിൻ്റെ വ്യത്യാസം; നടി നിത്യ ദാസിൻറെ ജീവിതത്തിൽ സംഭവിച്ചത്

മലയാളി പ്രേക്ഷകർക്കിടയിൽ പരിചിതയായ നടിയാണ് നിത്യ ദാസ്. ചെറുതും, വലുതുമായ കഥാപാത്രങ്ങളിലൂടെയാണ് അവർ സിനിമയിലെത്തിയത്. എടുത്ത് പറയാൻ പാകത്തിൽ അനവധി സിനിമകളുടെ ഭാഗമായിട്ടില്ലെങ്കിലും ചെയ്ത സിനിമകളും, ലഭിച്ച കഥാപാത്രങ്ങളും നിത്യ ദാസ് എന്ന നടിയെ പേരെക്ഷകർക്കിടയിൽ അടയാളപ്പെടുത്തുന്ന തരത്തിലായിരുന്നു. നിത്യ ഒരു മലയാളി ആണോ എന്ന് പോലും പലരും ചോദിച്ചിരുന്നു. ദിലീപ് നായകനാത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ അഭിനയരംഗത്തേയ്ക്ക് ചുവട് വെക്കുന്നത്. പറക്കും തളികയിൽ ബാസന്തി എന്ന കഥപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു താരം ശ്രദ്ധ നേടിയത്. ഇന്നും നിത്യ ദാസ് എന്ന പേര് പറയുമ്പോൾ എല്ലാവരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നതും ആ കഥാപാത്രമാണ്.

മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹ ജീവിതത്തിന് ശേഷം അഭിനയ ജീവിതത്തോട് താരം പൂർണമായി വിട പറയുകയായിരുന്നു. ഭർത്താവിനും, രണ്ട് കുട്ടികൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് നിത്യയിപ്പോൾ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ നിത്യ മകൾ നൈയ്ക്കൊപ്പം വീഡിയോകളിലും, റീൽസിലും മറ്റുമായി ശ്രദ്ധ നേടാറുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടികളായെങ്കിലും ഇപ്പോഴും ‘സന്തൂർ മമ്മി’ എന്നാണ് എല്ലാവരും നിത്യ യെ വിളിക്കാറുള്ളത്. ഇടക്കാലത്ത് സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെ നിത്യ പ്രേക്ഷകർക്കിടയിലേയ്ക്ക് കടന്നു വരികയായിരുന്നു.

അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത നിത്യ കുറച്ച് നാളുകൾക്ക് മുൻപ് അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റെഡ് കാർപറ്റ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുടുംബ വിശേഷങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് അവതാരക മൂന്നാമതൊരു കുഞ്ഞിനെ ക്കുറിച്ച് ആലോചിക്കുന്നുണ്ടോ? വീണ്ടും ഗർഭിണിയാണെന്ന് കേട്ടു. എന്തെങ്കിലും സത്യമുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. അതിന് നിത്യ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.


‘മോളും, മോനും തമ്മിൽ പത്ത് വയസിൻ്റെ വ്യത്യാസമുണ്ടെന്നും, മോൻ ജനിക്കുന്നതിന് മുമ്പ് അഞ്ച് തവണ അബോർഷനായിട്ടുണ്ടെന്നും ഗർഭിണി ആയി മൂന്നും നാലും മാസം എത്തിയപ്പോയാണ് അബോർഷനാകുന്നത്. അതുകൊണ്ട് മോൻ ജനിക്കുന്നത് വരെ ടെൻഷനായിരുന്നുവെന്നും നിത്യ സൂചിപ്പിച്ചു.‘മൂന്ന് നാല് മാസം വരെ എത്തിയിട്ട് അബോർഷനാകുമ്പോൾ ഗർഭിണികളുടേതായ എല്ലാം ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും മൂത്ത മകൾ നൈന പൊതുവെ മടിച്ചിയാണെന്നും എല്ലാ കാര്യങ്ങൾക്കും തൻ്റെയൊരു ശ്രദ്ധവേണമെന്നും ഞാനില്ലെങ്കിൽ എല്ലാ കാര്യങ്ങളും തകിടം മറിയുന്ന അവസ്ഥയാണെന്നും എന്നാൽ മകൻ്റെ കാര്യത്തിൽ തനിയ്ക്ക് ആ ഭയ മില്ലെന്നും അവൻ ചെറുതാണെങ്കിലും എല്ലാ കാര്യത്തിലും ഇപ്പോഴേ ഒരു സിസ്റ്റം ഫോളോ ചെയ്യുന്നുണ്ടെന്നുമായിരുന്നു നിത്യ പറഞ്ഞത്.

ഇടയ്ക്ക് താൻ ഗർഭിണിയാണെന്നുള്ള ഗോസിപ്പുകൾ വലിയ രീതിയിൽ പ്രചരിച്ചത് ആളുകളുടെ തെറ്റിദ്ധാരണ കൊണ്ടാണെന്നും മൂന്നാമതൊരു കുഞിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഒരു സിനിമയുടെ ഭാഗമായിട്ടാണ് അന്ന് അത്തരത്തിൽ രൂപത്തിൽ മാറ്റം വരുത്തിയതെന്നും താൻ ഗർഭി ണിയാണെന്ന് ആളുകൾ വിചാരിച്ചത് ചിലപ്പോൾ ആ രൂപത്തിൽ കണ്ടതുകൊണ്ടാവാമെന്നും നിത്യ സൂചിപ്പിച്ചു.

Articles You May Like

x