ആദ്യ കണ്മണി എത്തി , സന്തോഷവാർത്ത പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ , ആശംസകളുമായി ആരാധകർ

മലയാള സീരിയൽ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചിട്ടുള്ള ഒരു താരമാണ് ദേവിക. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരിണയം എന്ന സീരിയൽ മുതലാണ് ദേവികയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ നിരവധി സീരിയലുകളുടെ ഭാഗമായി താരം മാറിയിരുന്നു. ഗായകൻ വിജയ് മാധവാണ് ദേവികയുടെ ഭർത്താവ്. ഇരുവരും സോഷ്യൽ മീഡിയ പേജ് വഴി പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ഒക്കെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞു പിറന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് കുഞ്ഞ് പിറന്ന സന്തോഷമാണ് ഇപ്പോൾ പങ്കുവെച്ചത്.

ഇവരുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ ഇവര് ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ നോർമൽ ഡെലിവറി ആയിരുന്നു എന്നും ഒരുപാട് പേരുടെ പ്രാർത്ഥനകൾ കൊണ്ടാണ് നല്ലതായി നടന്നത് എന്നും ഇവർ പറയുന്നുണ്ട്. ആദ്യത്തെ കണ്മണി ആൺകുട്ടിയാണ് എന്നാണ് അറിയിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം. ഇപ്പോൾ തന്നെ അറിയിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് കുട്ടി വീഡിയോ ഇടുന്നത്. കഴിഞ്ഞ ദിവസമാണ് ദേവികേ തീയതി അടുത്തത് കൊണ്ട് തിരുവനന്തപുരത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം ഒക്കെ തന്നെ ഇവർ വീഡിയോ വഴി ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഗായകൻ എന്ന നിലയിൽ പ്രശസ്തനാണ് വിജയ്.

നടി എന്നതിലുപരി വളരെയധികം ശ്രദ്ധ നേടിയ ഒരു അവതാരിക കൂടിയാണ് ദേവിക സോഷ്യൽ മീഡിയ രംഗത്ത് ഇവർ സജീവ സാന്നിധ്യമാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഗർഭിണിയായ സമയത്തും ജോലികളും ചെറിയ പാചക പരീക്ഷണവും ഒക്കെയായി യൂട്യൂബിൽ സജീവമായിരുന്നു ദേവിക. ഗർഭകാലം ആസ്വദിക്കുകയായിരുന്നു ദേവിക എന്നതാണ് സത്യം. ദേവിക വിജയ് മാധവിനെ മാഷ് എന്നാണ് വിളിക്കാറുള്ളത്. ചെറുപ്പം മുതലേ വിളിച്ച ശീലമാണ് എന്നും അതുകൊണ്ടുതന്നെ അത് പെട്ടെന്ന് മാറ്റാൻ പറ്റില്ലെന്ന് ആണ് ദേവിക പറയുന്നത്. വിജയിക്കൊപ്പം പാചക പരീക്ഷണങ്ങൾ നടത്തുന്ന വീഡിയോയും ഗാനം റെക്കോർഡ് ചെയ്യുന്ന വീഡിയോയും ഒക്കെ പങ്കുവെക്കാറുണ്ട് ദേവിക. actress devika nambiar

Articles You May Like

x