“അമ്മ ഗർഭിണി ” നിറവയറിൽ കെട്ടിപിടിച്ച് സന്തോഷവാർത്ത പങ്കുവെച്ച് പ്രിയ നടി ആര്യ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ആര്യ പാർവതി . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ചെമ്പട്ട് ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത് . മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും വളരെ വേഗം ആര്യ സ്രെധിക്കപെടുകയും ചെയ്തു . അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് താരം . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് . അത്തരത്തിലിപ്പോൾ താരം പങ്കുവെച്ച പുതിയ സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടി വൈറലായിക്കൊണ്ടിരിക്കുന്നത് . ‘അമ്മ ഗര്ഭിണിയാണെന്നും 23 വയസുകാരിയായ താൻ ഒരു ചേച്ചി ആവാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .

നിറവയറിലുള്ള അമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . 23 വർഷത്തിന് ശേഷം തനിക്കൊരു കുഞ്ഞനുജത്തിയെയോ അനുജനെയോ ലഭിക്കാൻ പോകുന്നു , സന്തോഷത്തിൽ മതിമറന്നിരിക്കുകയാണെന്നും വല്യേച്ചിയുടെയും അമ്മയുടെയും സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും വേഗം വരൂ എന്റെ കുഞ്ഞാവേ എന്നാണ് താരം പോസ്റ്റിന് ക്യാപ്ഷ്യനായി നൽകിയിരിക്കുന്നത് . നിറവയറിൽ സന്തോഷവതിയായി നിൽക്കുന്ന അമ്മയുടെ നിറവയറിൽ തലോടി കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത് . ചിത്രം പങ്കുവെച്ചു നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറിയിട്ടുണ്ട് . നിരവധി ആരാധകരാണ് അമ്മയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത് . വരദ , അനുശ്രീ , കല്യാണി , സൗപർണിക അടക്കം നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് കളുമായി രംഗത്ത് എത്തിയിട്ടുണ്ട് .

മികച്ച അഭിനയം കൊണ്ട് സീരിയൽ ലോകത്ത് ശ്രെധ നേടിയെങ്കിലും താരമിപ്പോൾ കൂടുതൽ ശ്രെധ നൽകുന്നത് നൃത്തത്തിനാണ് . സീരിയൽ ലോകത്തേക്ക് വീണ്ടും തിരികെ വരണമെന്നാണ് ആരാധകരിൽ ഭൂരിഭാഗവും അഭിപ്രായം പറയുന്നത് . കാലടി ശ്രീ ശങ്കരചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ആര്യ സ്വന്തമാക്കിയിട്ടുണ്ട് . മോഹിനിയാട്ടത്തിലാണ് താരം ബിരുദം നേടി യെടുത്തിരിക്കുന്നത് . എന്തായാലും കുടുംബത്തിലെ സന്തോഷ വാർത്ത പങ്കുവെച്ച ആര്യ പാർവതിയുടെ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്

Articles You May Like

x