ഇങ്ങനെ ഒരു മകൻ ജനിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല, എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ അവനെ ആര് നോക്കുമെന്ന പേടി എപ്പോഴും ഉണ്ടെന്ന് ശ്രീലക്ഷ്മി

മലയാള സിനിമയിൽ ഒട്ടേറെ നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ശ്രീലക്ഷ്മി. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം ആദ്യകാലങ്ങളിൽ സിനിമകളിൽ നായികയായും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങി. തൊണ്ണൂറുകളിലായിരുന്നു ശ്രീലക്ഷ്മി അഭിനയലോകത്തേക്ക് എത്തുന്നുന്നത്. ദുബായിൽ ജോലി ചെയ്യുന്ന രതീഷിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപാണ് താരം വീണ്ടും അഭിനയത്തിൽ സജീവമായത്.

അഭിനേത്രി എന്നതിനപ്പുറം മികച്ച നർത്തകി കൂടിയായ ശ്രീലക്ഷ്മി സ്വന്തമായി ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. വീട്ടുകാരുടെ എതിർപ്പോടെയാണ് ശ്രീലക്ഷ്മി പ്രണയവിവാഹം കഴിച്ചത്. വിഹാഹ ശേഷം ഭർത്താവിൻ്റെ കൂടെ ദുബായിലായിരുന്നു. പിന്നീട് കുറച്ചു കാലത്തിന് ശേഷം താരം നാട്ടിലേക്ക് മടങ്ങിയെത്തി. ഒരു വടക്കൻ സെൽഫിയിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ശ്രീലക്ഷ്മിക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. ഇപ്പോഴിതാ തരാം തന്നെ ഇളയമകനെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ശ്രീലക്ഷ്മിയുടെ ഇളയ മകൻ ഒരു സ്പെഷ്യൽ കുട്ടിയാണെന്നും അവനുവേണ്ടിയാണ് താൻ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും താരം തുറന്നു പറഞ്ഞു. തനിക്ക് തൻ്റെ മക്കളാണ് എല്ലാം. അവർക്കു വേണ്ടി എന്തും താൻ സഹിക്കും. മൂത്ത മകൻ കുറച്ചു വലുതായപ്പോഴാണ് വീണ്ടും സിനിമയിലോട്ട് വരാം എന്ന തീരുമാനമെടുത്തത്. അപ്പോൾ വീണ്ടും ഗർഭിണിയായി. മകൻ ജനിച്ചതോടെ പല കാര്യങ്ങളും ത്യജിക്കേണ്ടി വന്നു. മക്കളെ നോക്കാനായി കുറച്ചു വർഷങ്ങൾ താൻ മറ്റൊന്നും ചെയ്തില്ല. പിന്നീട് അഭിനയും നൃത്തവും തുടർന്നു. മകൻ്റെ ചികിത്സക്കായാണ് നാട്ടിൽ വന്ന് താമസം തുടങ്ങിയത്. മകൻ്റെ പല കാര്യങ്ങളിലും താൻ മാനസികമായി ഒരുപാട് തളർന്നിട്ടുണ്ട്. അന്നെല്ലാം താങ്ങായിരുന്നത് തൻ്റെ ഡാൻസ് തന്നെ ആയിരുന്നു. തന്നെ ഒരുപാട് കുറ്റം പറഞ്ഞവരും മകൻ്റെ പേരിൽ അവനെ നോക്കുന്നില്ല എന്ന് പറഞ്ഞവരും ഒരുപാടുണ്ട്. ഇങ്ങനെയൊരു കുട്ടിയെ നോക്കാതെ അഭിനയിക്കുന്നു എന്നൊക്കെ കുറ്റപ്പെടുത്തി. ജീവിതം ഇങ്ങനെയാണ്. താൻ അതൊന്നും ഗൗനിക്കുന്നില്ല. എന്നാൽ തൻ്റെയും മക്കളുടെയും കാര്യങ്ങൾ എത്ര തിരക്കുണ്ടെകിലും ഞാൻ നോക്കാറുണ്ട്. ഇങ്ങനെ ഒരു മകൻ തനിക്ക് ജനിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല. പക്ഷെ അതുണ്ടായി. അവനു വേണ്ടി പലതും കേട്ടു, പലതും സഹിച്ചു, പലതും വേണ്ടെന്നുവെച്ചു. മകനിപ്പോൾ 19 വയസ്സായി. എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ അവനെ ആര് നോക്കുമെന്ന പേടി എനിക്ക് എപ്പോഴും ഉണ്ട് എന്നും ശ്രീലക്ഷ്മി പറഞ്ഞു.

Articles You May Like

x