ഒടുവിൽ ആരാധകർക്ക് മുൻപിൽ ആ സന്തോഷവാർത്ത പങ്കുവെച്ച് മോഹൻലാൽ,ഒരുപാട് നാളുകളായി ഈ വാർത്ത കേൾക്കുവാൻ തങ്ങൾ കാത്തിരിക്കുന്നു എന്ന് ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് ഓർത്തിരിക്കുവാൻ താരം സമ്മാനിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യാറുള്ളത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ കൂടിയാണ് മോഹൻലാൽ.

കഴിഞ്ഞ ദിവസം താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൻറെ കാർ ശേഖരണത്തിലേക്ക് പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽ.ബി ഡബ്ലിയു എന്ന ആഡംബര കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര വാഹനം നിർമ്മാതാക്കളായ ലാൻഡ് റോവറിലെ ഓട്ടോബയോഗ്രഫി ലോങ്ങ് വീൽബേസ് ആണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ ലാൻഡ് റോവർ ഡീലർഷിപ്പായ മുത്തൂറ്റ് മോട്ടേഴ്സിൽ നിന്നുമാണ് താരം തന്റെ പുതിയ കാർ സ്വന്തമാക്കിയത്.

താരം പുതിയ വാഹനത്തിൻറെ താക്കോൽ വാങ്ങുന്നതും ആദ്യമായി ഡ്രൈവ് ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ചിത്രത്തിൽ മോഹൻലാലിൻറെ കൂടെ പങ്കാളിയായ സുചിത്രയും നിർമ്മാതാവായ ആന്റണി പെരുമ്പാവൂരും ഉണ്ട്. 2.38 കോടി മുതൽ 4 കോടി വരെയാണ് ഈ വാഹനത്തിൻറെ വിവിധ മോഡലുകളായ ഡീസലിന്റെയും പെട്രോളിന്റെയും വില. താരം സ്ഥിര യാത്രക്കായി ഉപയോഗിച്ചിരുന്നത് ടൊയോട്ടയുടെ വെൽഫെയർ ആയിരുന്നു. ഈ വാഹനത്തിൽ ഒരേസമയം ഏഴുപേർക്ക് സഞ്ചരിക്കാൻ ആകും. വാഹനത്തിന് 33 സെൻ്റിമീറ്റർ ടച്ച് സ്ക്രീൻ ആണ് ഉള്ളത്.

Articles You May Like

x