ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം

ചലച്ചിത്ര നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവ് ഏലമ്മക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലിൻ്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി നിരവധിപേർ ആൻ്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഏലമ്മയുടെ അന്ത്യം. മാതൃദിനത്തിലാണ് ആൻ്റണിക്ക് അമ്മയെ നഷ്ടമായത്.

മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളാണ് ആൻ്റണി പെരുമ്പാവൂര്‍. 2000ല്‍ ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ‘നരസിംഹ’മായിരുന്നു ഈ ബാനറിൽ നിർമ്മിച്ച ആദ്യ സിനിമ. ‘എലോൺ’ ആണ് ആശീർവാദിൻ്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ആണ് ഈ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

മോഹന്‍ലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറില്‍ തന്നെയാണ് ഒരുങ്ങുന്നത്. നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ സിനിമ.

Articles You May Like

x