എന്നെ ഫോണിൽ വിളിച്ച് വല്യേട്ടൻ കളിച്ചു, ഇത്രയും വലിയ വിജയങ്ങൾ അവന് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിപ്പോയി; ജോജുവിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് അലക്സാണ്ടർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പ്രശാന്ത് അലക്സാണ്ടർ. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ് താരം. നെഗറ്റീവ് റോളുകളും മറ്റുമായി ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ജോജു ജോർജിനെ കുറിച്ച് പ്രശാന്ത് പറഞ്ഞ വാക്കുകളാണ്. ഒരു അഭിമുഖത്തിനിടയിലാണ് പ്രശാന്ത് ജോജുവിനെ കുറിച്ച് സംസാരിച്ചത്. പ്രശാന്ത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു പുരുഷപ്രേതം. മികച്ച പ്രതികരണം ആയിരുന്നു താരത്തിന്റെ ചിത്രത്തിന് ലഭിച്ചത്. ജോജുവിനെ കുറിച്ച് പ്രശാന്ത് പറഞ്ഞ വാക്കുകൾ വായിക്കാം.

“ജോജുവും ഞാനും തമ്മിൽ സാമ്യം വളരെ കുറവാണ്. ഭയങ്കര കഠിനാധ്വാനി ആയിരുന്നു ജോജു. ഞാൻ ആ കടിഞ്ഞാധ്വാനത്തിന്റെ 10% പോലും ചെയ്തിട്ടില്ല. എന്തെങ്കിലുമൊക്കെ എനിക്ക് എപ്പോഴും കിട്ടുമായിരുന്നു. വരുമാനം ഉണ്ടായിരുന്നു. ഇതൊന്നും ജോജുവിനെ കിട്ടിയില്ല. ജോജുവിനെ കിട്ടിയിട്ടുള്ളത് ചെല്ലുന്നിടത്തൊക്കെ കളിയാക്കലും അപമാനവും ആണ്. എൻറെ മുഖത്ത് അത് കിട്ടിയിട്ടില്ല. ജോജുവിനെ എന്നെക്കാളും അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ വലിയ റിസ്ക് എടുക്കുവാൻ ജോജുവിന് പേടിയില്ല. എനിക്ക് പകരം ജോജുവിനോട് പുരുഷ പ്രേതത്തിന്റെ കഥ പറഞ്ഞിരുന്നെങ്കിൽ 2018 തന്നെ ഷൂട്ടിംഗ് കഴിയുമായിരുന്നു.

ഞാൻ ആയതുകൊണ്ടാണ് നാലുവർഷം ഇത് ചെയ്യാൻ വേണ്ടി വന്നത്. പുരുഷ പ്രേതം കണ്ടതിനു ശേഷം ജോജു എന്നെ വിളിച്ചു. സംഗതി വർക്കാണ് ഇനി നീ സൂക്ഷിച്ചു പോയാൽ മതി എന്നൊക്കെ പറഞ്ഞ് വല്യേട്ടൻ കളിച്ചു. അതുപിന്നെ അങ്ങനെയാണല്ലോ. എന്നെക്കാൾ നാലഞ്ച് വർഷം മുൻപേ അവൻ നായകൻ ആയല്ലോ. എറണാകുളത്ത് 2002 ടിവി പ്രോഗ്രാം ചെയ്യാൻ വന്നപ്പോൾ മുതൽ ജോജുവിനെ എനിക്ക് അറിയാം. അന്ന് മുതലേ അവൻ ഒരു എന്റർടൈനർ ആണ്. നന്നായി തമാശ പറയും. അവനുള്ള സദസ്സ് നന്നായി ആസ്വദിക്കാൻ പറ്റും. ആ ഫൻ ജോജുവിനെ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട്. ഇത്രയധികം വിജയങ്ങൾ ജോജുവിന് വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.”-പ്രശാന്ത് പറഞ്ഞു.

Articles You May Like

x