എൻ്റെ മാനറിസങ്ങൾ ഒക്കെ കണ്ട് ജോജു ചേട്ടൻ ഒരു കഥ എഴുതിയിട്ടുണ്ട്, കൂടെ ജുനൈസും അഖില്‍ മാരാറും ഉണ്ടാകും; ജോജു ജോർജ് നൽകിയ ആ വലിയ സർപ്രൈസ് വെളിപ്പെടുത്തി സാഗർ സൂര്യ

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫിനാലെ ഇന്നാണ് നടക്കുന്നത്. ആരൊക്കെയാകും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഫിനാലെയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും പുറത്തു പോയ മത്സരാർത്ഥികൾ തിരികെയെത്തി തങ്ങൾക്കുണ്ടായ അനുഭവങ്ങളൊക്കെ ഹൗസിലുള്ള മത്സരാർത്ഥികളുമായി പങ്കുവെച്ചിരുന്നു.

താനും ജുനൈസും അഖിൽ മാരാരും ഒരു സിനിമയിൽ ഭാഗമാകാൻ പോകുന്നു എന്ന് അറിയിച്ചിരിക്കുകയാണ് സാഗർ. കഴിഞ്ഞ ദിവസം നടന്ന ബിബി അവാർഡ്‌സിന് ശേഷമായിരുന്നു സാഗർ ഇക്കാര്യം തുറന്നു പറഞ്ഞത്. എയർപോർട്ടിൽ ഫ്‌ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ഒരു കോൾ വന്നുവെന്നും നടൻ ജോജു ചേട്ടൻ ആയിരുന്നു അതെന്നും തന്നോട് വന്ന് കാണാമോ എന്ന് ചോദിക്കുകയും ചെയ്തുവെന്ന് സാഗർ പറഞ്ഞു. വീട്ടിൽ എത്തിയിട്ട് ഉടനെ വരാമെന്ന് മറുപടിയും നൽകി.

വീട്ടിൽ ചെന്നപ്പോൾ ജോജു ചേട്ടൻ വണ്ടി അയച്ചിട്ടുണ്ടായിരുന്നു. രാത്രി 12 മണിയോടെ ജോജു ചേട്ടന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നു, ഷോ കാണാറുണ്ടെന്നും അവിടെ കാണിച്ച ചില സംഭവങ്ങളൊക്കെ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. എന്റെ മാനറിസങ്ങൾ ഒക്കെ കണ്ട് അദ്ദേഹത്തിന് ഒരു കഥ എഴുതാൻ തോന്നിയെന്ന് പറഞ്ഞു.

കൂടെ ജുനൈസും കട്ടയ്ക്ക് സിനിമയിലുണ്ട്. ജോജു ചേട്ടന്റെയാണ് സ്ക്രിപ്റ്റ് . ഷൂട്ട് തൃശ്ശൂരിലാണ്. ഞാനും ജുനൈസും ജോജു ചേട്ടനുമാണ് ലീഡ് കഥാപാത്രങ്ങൾ ചെയ്യുന്നത്. ഇതിനു പുറമെ അഖിലേട്ടൻ മുഴുവൻ സമയവും കൂടെയുണ്ടാകും. ഓഗസ്റ്റ് ഒന്നാം തീയതി ഷൂട്ട് ആരംഭിക്കും’ എന്ന് സാഗർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുക.

Articles You May Like

x