സഹോദരിയുടെ മരണം , താങ്ങാവുന്നതിലപ്പുറം – പോയത് എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു , സഹോദരിയുടെ മരണത്തെക്കുറിച്ച് കണ്ണ് നിറഞ്ഞ് പാർവതി ജയറാം

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പാർവതി ജയറാം. സിനിമയിൽ വന്നതിന് ശേഷമാണ് പാർവതിയെന്ന പേര് സ്വീകരിക്കുന്നത് പോലും. അതിന് മുൻപ് അശ്വതി എന്നായിരുന്നു താരത്തിൻ്റെ പേര്. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു പാർവതി. മലയാള സിനിമയിലെ തന്നെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി, ജയറാം തുടങ്ങി ഒട്ടുമിക്ക നടന്മാരുടെ കൂടെയും അഭിനയിക്കുവാൻ പർവതിയ്ക്ക് അവസരം ലഭിച്ചിരുന്നു. നായികയായും, മറ്റ് അനവധി കഥപാത്രങ്ങളിലൂടെയും സിനിമ രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ പാർവതിയ്ക്ക് സാധിച്ചു. വിടർന്ന കണ്ണുകളും, മനോഹരമായ ചിരിയും പാർവതിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ ശാലീന സുന്ദരിയെന്നാണ് താരത്തെ പലരും വിശേഷിപ്പിച്ചിരുന്നത്.

വിവാഹശേഷം സിനിമ രംഗത്ത് നിന്ന് ഇടവേളയെടുത്ത പാർവതി തനിയ്ക്ക് നല്ല കഥപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും സിനിമയിലേയ്ക്ക് തിരിച്ചു വരുമെന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ കാര്യങ്ങളെല്ലാം പാർവതി തുറന്നു പറഞ്ഞത്. അഭിനയ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയ്ക്ക് തരാം തൻ്റെ മരിച്ചുപോയ അനിയത്തിയെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി.

വളരെ വേഗം ദേഷ്യം വരുന്ന സ്വഭാവമായിരിന്നു തന്റേതെന്നും, കുട്ടികൾ ജനിച്ചതിന് ശേഷമാണ് ആ സ്വഭാവത്തിൽ മാറ്റം വന്നതെന്നും, എങ്ങനെയാണ് തന്നെ ജയറാമിന് ഇഷ്ടമായതെന്ന് അറിയില്ലെന്നും പാർവതി പറയുന്നു. ആ ദേഷ്യമെല്ലാം കുറഞ്ഞത് അനിയത്തിയുടെ മരണത്തിന് ശേഷമായിരുന്നെന്നും അവർ പറഞ്ഞു.  മരിക്കുമ്പോൾ അവളുടെ പ്രായം 21 വയസും, തനിയ്ക്ക് 26 വയസായിരുന്നെന്നും  തൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു അതെന്നും പാർവതി കൂട്ടിച്ചേർത്തു.

സിനിമയിൽ പാർവതിയെ മാത്രമേ മലയാളികൾക്ക് പരിചയമുള്ളു. എന്നാൽ പാർവതിയുടെ സഹോദരിയും സിനിമയിൽ അഭിനയിച്ചിരുന്നു. ആരണ്യകം എന്ന സിനിമയിലായിരുന്നു പാർവതിയുടെ ഇളയ സാഹോദരിയായ ദീപ്തി അഭിനയിച്ചത്. ചിത്രത്തിൽ അനിയത്തിയ്‌ക്കൊപ്പം പർവതിയും അഭിനയിച്ചിരുന്നു.   സഹോദരിയെക്കുറിച്ചുള്ള പാർവതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. “നീണ്ട ഇരുപത്തിയാറ് വർഷങ്ങളാണ് കടന്നു പോയത്, തൻ്റെ കുഞ്ഞനുജത്തി, മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത് എല്ലാമായിരുന്നു.” തൻ്റെ അവസാന ശ്വാസം വരെ അനിയത്തിയെ മിസ് ചെയ്യുമെന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്  മറ്റൊരു ലോകത്ത് നമ്മുക്ക് കണ്ടുമുട്ടാൻ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും തൻ്റെ കുറിപ്പിൽ പാർവതി പറയുന്നു.

വിവാഹം കഴിഞ്ഞ് കുടുംബ ജീവിതവുമായി പാർവതി തിരക്കിലാണെങ്കിലും, മക്കൾ രണ്ടുപേരും അഭിനയ രംഗത്തുണ്ട്. രാമചന്ദ്രക്കുറുപ്പിൻ്റെയും, പത്മഭായിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് പാർവതി മകൾ മാളവിക നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെകിൽ തീർച്ചയായും സിനിമയിലേയ്ക്ക് വരുമെന്ന് വെളിപ്പെടുത്തിയിരുന്നു. അതേസമയം മകൻ കാളിദാസ് മലയാളത്തിലും, തമിഴിലുമായി സിനിമകളുടെ ഭാഗമായി കഴിഞ്ഞു. നല്ല കഥാപാത്രങ്ങളുമായി ആരെങ്കിലും തന്നെ സമീപിക്കുകയാണെങ്കിൽ തീർച്ചയായും സിനിമയിലേയ്ക്ക് തിരിച്ചു വരുമെന്ന പാർവതിയുടെ വെളിപ്പെടുത്തൽ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് നോക്കികാണുന്നത്.

Articles You May Like

x