അനു ജോസഫിന്റെ പൂച്ചകളുടെ ഒരാഴ്ചത്തെ ഭക്ഷണ ചെലവ് കണ്ടോ? അന്തംവിട്ട് പ്രേക്ഷകർ, നിങ്ങൾക്ക് ഈ സമയം പാവപ്പെട്ടവരെ സഹായിച്ചൂടെ എന്നും പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. ടെലിവിഷൻ രംഗത്തിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയായത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ ചെറിയ പ്രായം തൊട്ടേ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും താരം സജീവമാണ്. ഇപ്പോൾ തന്നെ യൂട്യൂബ് ചാനലിലൂടെയും ആരാധകർക്ക് മുൻപിൽ സുപരിചിതയാണ് താരം. സിനിമയേക്കാൾ താരം അഭിനയിച്ചിട്ടുള്ളത് സീരിയലുകളിലാണ്. എന്നാൽ അഭിനയിച്ച ചില സിനിമകളിൽ താരം മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങൾ പ്രേക്ഷകർ അറിയിച്ചിരുന്നു.

 

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൂച്ചകളോട് വളരെയധികം ഇഷ്ടവും സ്നേഹവും ഉള്ള വ്യക്തിയാണ് അനു. തൻറെ വീട്ടിലെ പൂച്ചകളെ ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തുവാൻ വേണ്ടി വേറെ ഒരു യൂട്യൂബ് ചാനൽ തന്നെ താരത്തിനുണ്ട്. 22 പൂച്ചകൾ തൻറെ വീട്ടിലുണ്ട് എന്നാണ് അനു പറയുന്നത്. ബംഗാൾ പൂച്ചകൾ ആണെന്നും അവർ തുടരെ തുടരെ പ്രസവിച്ചു കൊണ്ടിരിക്കുകയാണെന്നും എവിടേക്കും ഇറക്കിവിടാൻ പറ്റില്ലല്ലോ എന്നും അനു പറയുന്നു. അവരുടെ ചിലവിനെക്കുറിച്ചും അനു ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തി.

ഒരു ആഴ്ച അവയ്ക്കുള്ള ഭക്ഷണത്തിനുവേണ്ടി 5000 രൂപയുടെ അടുത്ത് വരും എന്നാണ് അനു പറഞ്ഞത്. വളരെയധികം ശ്രദ്ധ നേടാറുള്ള വീഡിയോ ആണ് അനുജോസഫിന്റെ പൂച്ചകളുടെ വീഡിയോ. പട്ടികളെക്കാളും തനിക്ക് വളർത്തുവാൻ ഇഷ്ടം പൂച്ചകളെയാണെന്ന് നേരത്തെ അനു പറഞ്ഞിട്ടുണ്ട്. പൂച്ചകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സൗകര്യങ്ങളും കൂടും താരത്തിന്റെ വീട്ടിലുണ്ട്. അതേസമയം താരം ഏറ്റവും പുതിയതായി അഭിനയിച്ച ചിത്രമാണ് അടി. അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവയാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 14ന് റിലീസിന് എത്തും.

Articles You May Like

x