ലോകത്തിലെ തന്നെ നമ്പർ വൺ പൂച്ച കൂട്, 1200 സ്വകയർഫീറ്റും എസി സൗകര്യവും; പൂച്ചകൾക്കായി ഒരു കോടി രൂപയുടെ കൂട് നിർമിക്കാനൊരുങ്ങി അനു ജോസഫ്

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അനു ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലാണ്. ഷോയിലെത്തിയ അനു ഏറ്റവും അധികം സംസാരിച്ചത് തന്റെ പൂച്ച കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു. പൂച്ചകൾക്ക് വേണ്ടി മാത്രം ഒരു പുതിയ വീട്ടിലേക്ക് മാറിയിരിയ്ക്കുകയാണ് അനു ജോസഫ്.

പൂച്ചകൾക്ക് വേണ്ടി ഒരുക്കുന്ന പുതിയ കൂടിനെ കുറിച്ചാണ് അനുവിന്റെ പുതിയ വീഡിയോ. ലോക്ക് ഡൗൺ കാലത്താണത്രെ അനുവിന്റെ പൂച്ച പ്രേമം തുടങ്ങുന്നത്. അന്ന് താമസിച്ചിരുന്ന ചെറിയ വാടക വീട്ടിൽ പൂച്ചകൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു കൊണ്ട് തുടങ്ങി. പിന്നീട് അംഗ സംഖ്യ കൂടിയപ്പോൾ കുറച്ച് കൂടെ സൗകര്യം ഉള്ള മറ്റൊരു വാടക വീട്ടിലേക്ക് മാറി.

പൂച്ചകളുമായുള്ള ഇങ്ങനെയുള്ള മാറ്റം പ്രയാസമായതിനാലാണ് കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ വീട് പണി തുടങ്ങി. ഓരോ ഘട്ടം ആയിട്ടാണ് വീട് പണി നടക്കുന്നത്. ആദ്യ ഘട്ടം പൂർത്തിയായി. വീട്ടിൽ പൂച്ചകൾക്ക് വേണ്ടി മാത്രം 1200 സ്വകയർഫീറ്റുള്ള ഒരു ഏരിയ ഒരുക്കുകയാണ്. വേണമെങ്കിൽ ഒരു കോടിയുടെ പൂച്ചക്കൂട് എന്നൊക്കെ പറയാമെന്ന് അനു പറയുന്നു.

ലോകത്തിലെ തന്നെ നമ്പർ വൺ പൂച്ച കൂട് ആയിരിയ്ക്കും ഇതെന്നാണ് അനു അവകാശപ്പെടുന്നത്. പൂച്ചകൾക്ക് വേണ്ടി എസി സൗകര്യം ഒക്കെ കൂട്ടിൽ ഒരുക്കണം എന്നാണ് അനുവിന്റെ ആഗ്രഹം. ദൈവം സഹായിച്ച് അതിന് സാധിക്കട്ടെ എന്നും നടി വീഡിയോയിൽ പറയുന്നുണ്ട്.

Articles You May Like

x