അയ്യായിരത്തി അഞ്ഞൂറ് സ്‌ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്, വീടിനെ ചുറ്റിപറ്റി പല കഥകൾ വന്നിരുന്നു, ഇതിന്റെ ഭാഗമായി ജിഎസ്ടിയും റെയ്ഡുമൊക്കെ നടന്നു, കൂട്ടിനൊരാൾ ഉണ്ട്, എന്നാൽ വിവാഹം എന്നതിലേയ്ക്ക് എത്തിയിട്ടില്ല: അനു ജോസഫ്

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്

പ്രായം നാല്പത്തിനടുത്ത് എത്തിയെങ്കിലും അവിവാഹിതയായി തുടരുകയാണ് അനു ജോസഫ്. നടിയുടെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളൊക്കെ ആരാധകരിൽ നിന്നും ഉയരാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചും കോടികൾ ചിലവാക്കി പണിത വീടിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് അനു ജോസഫ്. ഷൂട്ടിങ് ആവശ്യം കൂടി കണക്കിലെടുത്താണ് വീട് വെച്ചതെന്ന് അനു വ്യക്തമാക്കി. ഞാനും സുഹൃത്ത് റോക്കിയും ചേർന്നാണ് വീട് ഡിസൈൻ ചെയ്തത്.

ഗ്ലാസ് വീടാണ്. ഒരേ ഒരു ബെഡ് റൂം മാത്രമാണ് വീടിനുള്ളത്, പണികൾ ഇനിയും ബാക്കിയുണ്ട്. വീടിനെ ചുറ്റിപറ്റി പല കഥകൾ വന്നിരുന്നു. ഇതിന്റെ ഭാഗമായി ജിഎസ്ടിയും റെയ്ഡുമൊക്കെ നടന്നു. എന്നാൽ നിയമാനുസൃതം അല്ലാത്ത ഒന്നും താൻ ചെയ്തിരുന്നില്ലെന്ന് അനു വ്യക്തമാക്കി. പുറത്ത് നിന്നും കാണുമ്പോൾ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.’

‘അയ്യായിരത്തി അഞ്ഞൂറ് സ്‌ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഓഫീസ് പർപ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പർപ്പസിനുമൊക്കെ വീട്ടിൽ സ്ഥലമുണ്ടാകും. പുതിയ സ്ഥലം വാങ്ങിയാണ് വീട് പണിയുന്നത്. പണി എല്ലാം തീർത്തിട്ട് പൂർണ്ണമായും കാണിക്കും രാവിലെ എണീക്കുമ്പോൾ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്‌രിക്കുന്നതെന്നും നേരത്തെ പങ്കുവെച്ച വീഡിയോയിൽ അനു പറഞ്ഞിരുന്നു.

Articles You May Like

x