“അസുഖത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു ” തളർന്നു കിടക്കുന്ന അവസ്ഥയിൽ ഞാൻ വലിച്ചു താഴെ ഇട്ടിട്ടുണ്ട് , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി അനു ജോസഫ്

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ നടിയാണ് അനു ജോസഫ്. അനു എന്നതിനേക്കാൾ കൂടുതലായി താരം അറിയപ്പെടുന്നത് സത്യഭാമ വക്കീൽ എന്ന പേരിലായിരിക്കും. കൈരളി ചാനലിൽ അനീഷ് രവിയ്ക്ക് ഒപ്പം കാര്യം നിസാരം എന്ന പരമ്പരയിൽ എത്തിയ കഥാപാത്രം അത്രത്തോളം പ്രേക്ഷകർ ഏറ്റെടുത്തു. ഇരുവരും ഒരുമിച്ചുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. നിരവധി എപ്പിസോഡുകൾ ആയിരുന്നു ഈ പരമ്പരയുടെ സംപ്രേക്ഷണം നടന്നിരുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും ഒക്കെ തിളങ്ങിയിട്ടുണ്ട് എങ്കിലും അനുവിനെ കുറിച്ച് ഓർമ്മിക്കുമ്പോൾ ആദ്യം പ്രേക്ഷകർക്ക് ഓർമ്മ വരുന്ന കഥാപാത്രം ഇത് തന്നെയാണ്. വളരെ സ്വാഭാവികമായ അഭിനയമാണ് അനുവിന്റെ പ്രത്യേകത. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് താരം.

 

യൂട്യൂബ് ചാനലിലൂടെ പല സീരിയൽ താരങ്ങളെയും ഇന്റർവ്യൂ ഒക്കെ ചെയ്യാറുണ്ട് അനു. ഒരു നടി എന്നതിലുപരി ഇപ്പോൾ അറിയപ്പെടുന്ന ഒരു വ്ലോഗർ എന്ന നിലയിൽ തന്നെയാണ്. കഴിഞ്ഞദിവസം തന്റെ യൂട്യൂബിൽ അനു പങ്കുവച്ച വീഡിയോയിൽ തന്റെ കുടുംബത്തെ അനു പരിചയപ്പെടുത്തി. ഞാൻ രണ്ടുമാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിലാണ് താമസം. വളരെ കുറച്ച് സമയം മാത്രമേ വീട്ടിൽ ചെലവഴിക്കാൻ എനിക്ക് ലഭിക്കുന്നുള്ളൂ. ഒരുപാട് പേര് ആവശ്യപ്പെട്ടത് കൊണ്ട് ഞാൻ എന്റെ വീടും വീട്ടുകാരെയും ഒക്കെ പരിചയപ്പെടുത്തുകയാണ്. ഒരു അത്യാവശ്യഘട്ടത്തിൽ വലിയ മോടിയൊന്നുമില്ലാതെ കയ്യിലുള്ള സമ്പാദ്യം കൂട്ടിവെച്ച് പണിതതാണ് ഞങ്ങൾ താമസിക്കുന്ന വീട്. ഇതൊക്കെ ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ് എന്നും പറയുന്നു.

എനിക്കൊരു സഹോദരിയുണ്ട് അവൾ ജനിച്ചപ്പോൾ മുതൽ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു കുട്ടിയാണ്. അവളുടെ അസുഖത്തെക്കുറിച്ച് എനിക്ക് നല്ല അറിവ് പോലും ഉണ്ടായിരുന്നില്ല. അവൾ തലയ്ക്ക് കീഴ്പ്പോട്ട് ചലനം ഇല്ലാതെയാണ് കിടക്കുന്നത്. ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. അവൾ എനിക്കൊപ്പം കളിക്കാൻ വരാത്തതിന്റെ പേരിൽ ഞാൻ അവളെ ഉപദ്രവിക്കുക വരെ ചെയ്തിട്ടുണ്ട് അങ്ങനെ എന്റെ ഉപദ്രവം ഒരുപാട് ആയ സമയത്ത് വർഷങ്ങളോളം അമ്മയുടെ ചേച്ചിയായിരുന്നു അവളെ നോക്കിയത്.

 


പിന്നീട് എനിക്കൊരു തിരിച്ചറിവ് വന്ന സമയത്താണ് ഈ വീട് വെച്ച് ഞങ്ങൾ എല്ലാവരും ഇങ്ങോട്ട് മാറിയത്. ഇന്ന് അവൾ എന്റെ മുത്താണ് എന്നും പറയുന്നുണ്ട്. ചെറുപ്പം മുതൽ നൃത്തം ഞാൻ പഠിച്ചിരുന്നു. മൂന്നു തവണയാണ് കലാതിലകം ആയത്. പിന്നീട് കലാഭവനിൽ ചേർന്നു അങ്ങനെയാണ് അഭിനയിക്കാൻ ഒക്കെ തുടങ്ങുന്നത്. ഞാൻ ലൈൻ ലൈറ്റിലൊക്കെ വന്നതിനുശേഷം ആണ് വീട്ടിൽ കുറച്ചു സൗകര്യങ്ങൾ ഒക്കെ വർദ്ധിച്ചത് എന്നും എത്ര സൗകര്യം കുറവാണ് എങ്കിലും ഇവിടെ കിടക്കുന്ന ഒരു സന്തോഷം തനിക്ക് മറ്റ് എവിടെ നിന്നും ലഭിക്കാറില്ല എന്നുമാണ് അനു വ്യക്തമാക്കുന്നത്. പഴയ ചിത്രങ്ങളും നൃത്തത്തിലും മറ്റും ലഭിച്ച അംഗീകാരങ്ങളും ഒക്കെ പ്രേക്ഷകരെ കാണിക്കുന്നുണ്ടായിരുന്നു അനു ജോസഫ്.

Articles You May Like

x