ആ കാര്യത്തിൽ ലാലേട്ടനെ കണ്ടുപഠിക്കാൻ ഞാൻ പൃഥ്വിരാജിനോട് പറയാറുണ്ട്; മല്ലിക സുകുമാരൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് അമ്മ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന് തന്നെ കാണുവാനായി സെറ്റിൽ എത്തുന്ന ആദരാധകരോടൊപ്പം ചിത്രം എടുക്കാൻ മടിയാണെന്നാണ് മല്ലിക പറഞ്ഞത്.

ഈ കാര്യത്തിൽ മോഹൻലാലിനെ കണ്ടു പഠിക്കണമെന്ന് താൻ പറയാറുണ്ടെന്നും മല്ലിക പറഞ്ഞു.”എത്ര ക്ഷീണിതനായാലും യാതൊരുവിധ മടിയുമില്ലാതെ ഫോട്ടോ എടുക്കുവാൻ മോഹൻലാൽ നിൽക്കാറുണ്ട്. ഇത് പൃഥ്വിരാജിനോടും പറയാറുണ്ട്. അടുത്തകാലത്തായി ചില മാറ്റങ്ങൾ പൃഥ്വിരാജിന് സംഭവിച്ചിട്ടുണ്ട്. ആരാധകർ ഫോട്ടോ എടുക്കുവാൻ ലൊക്കേഷനിൽ പോകുമ്പോൾ ഫോട്ടോയെടുക്കാൻ വിളിക്കുമ്പോൾ കാരവാനിൽ നിന്നും ഇറങ്ങുവാൻ പൃഥ്വിരാജിന് ഭയങ്കര മടിയാണ്. എന്ത് കഷ്ടമാണെന്നാണ് പറയുക. ഞാൻ അതിന് പൃഥ്വിരാജിനോട് പറയാറുണ്ട് ലാലേട്ടനെ കണ്ടോ എത്ര ക്ഷീണിച്ചിരുന്നാലും ഒരു മടിയും കൂടാതെ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കും എന്ന്.

ഞാൻ അതെല്ലാം ശ്രദ്ധിച്ചത് ബ്രോ ഡാഡിയുടെ സിനിമ ലൊക്കേഷനിലാണ്.അക്കാര്യത്തിൽ മോഹൻലാലിനെ സമ്മതിക്കണം. അദ്ദേഹം ഫോട്ടോയെടുക്കുന്നത് 100 പേരുടെ ഒക്കെ കൂടെയാണ്. എന്നാൽ ഇവരൊക്കെ പത്തുപേരുടെ കൂടെ ഫോട്ടോ എടുക്കുമ്പോഴേക്കും മതി എന്ന് പറയും. അവരെ കുറ്റം പറയുകയല്ല. ഒരു ഷോട്ട് കഴിയുമ്പോഴേക്കും ക്ഷീണം ആയിരിക്കും. എന്നാലും കുറച്ചൊക്കെ ചെന്ന് നിന്ന് കൊടുക്കാമല്ലോ അത് അവരുടെ സന്തോഷമല്ലേ എന്ന് ഞാൻ പറയാറുണ്ട്.”-ഒരു അഭിമുഖത്തിൽ മല്ലിക പറഞ്ഞു.

Articles You May Like

x