നടൻ പ്രിത്വിരാജിന് ഷൂട്ടിങിനിടെ അപകടം , ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലയാള സിനിമയിൽ യുവതാരങ്ങൾക്കിടയിലെ സൂപ്പർസ്റ്റാർ ആണ് പൃഥ്വിരാജ് സുകുമാരൻ. ഒരു പാൻ ഇന്ത്യൻ നായകനായി തന്റെ സ്ഥാനം ഇതിനോടകം തന്നെ പൃഥ്വിരാജ് ഉറപ്പിച്ചു കഴിഞ്ഞു. നടന്റെ ഓരോ വിശേഷങ്ങളും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത് ആദ്യചിത്രമായ നന്ദനം മുതൽ ആടുജീവിതം വരെ വളരെ ഡെഡിക്കേറ്റീവ് ആയി സിനിമയെ കണ്ട ഒരു നടനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ അദ്ദേഹത്തിൽ ഒരു സംവിധായകൻ കൂടി ഉണ്ട് എന്ന് തെളിയിച്ചു കഴിഞ്ഞു.. ഇപ്പോൾ കൊച്ചിയിൽ നിന്നും പൃഥ്വിരാജിനെ കുറിച്ച് വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പൃഥ്വിരാജിനെ ഷൂട്ടിങ്ങിനിടയിൽ അപകടം സംഭവിച്ചു എന്നതാണ് ഈ വാർത്ത. വിലയത്ത് ബുദ്ധ എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് അപകടം സംഭവിച്ചത്. അത്ര ചെറിയ അപകടമല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കാലിനാണ് ഗുരുതരമായ രീതിയിൽ പരിക്കേറ്റിരിക്കുന്നത് . നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിനു ശാസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. മറയൂരിൽ വച്ചായിരുന്നു വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻറെ ചിത്രീകരണം നടന്നത്. എമ്പുരാന് മുൻപ് പൃഥ്വിരാജിന്റേതായി ഈ സ്ക്രീനിൽ എത്താൻ തുടങ്ങുന്ന ഒരു മാസ് ആക്ഷൻ കഥാപാത്രമാണ് വിലയത്ത ബുദ്ധ. മറയൂരിലെ ചന്ദനക്കാടുകളിൽ വിഹരിക്കുന്ന ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ആക്ഷൻ സീനുകൾ ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്..

 

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനു വേണ്ടി ഗുരുവും ശിഷ്യനും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകളുടെ പ്രമേയമാണ് ചിത്രത്തിലുള്ളത്. ഇതേ പേരിലുള്ള ജിആർ ഇന്ദു ഗോപന്റെ കൃതി കൂടിയാണ് സിനിമയായി മാറുന്നത്. അനുമോഹൻ ഷമ്മി തിലകൻ പ്രിയംവദ കൃഷ്ണൻ രാജശ്രീ നായർ എന്നിവർക്കൊപ്പം അരുണാചലം എന്ന ഇതര ഭാഷാതാരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്..ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. വലിയ സ്വീകാര്യത തീയേറ്ററിൽ ലഭിക്കുമെന്ന് പ്രതീക്ഷയുള്ള ഒരു ചിത്രം തന്നെയാണ് വിലയത്ത് ബുദ്ധ. ഈ ചിത്രത്തിൻറെ ആക്ഷൻ രംഗങ്ങൾക്കിടയിൽ ആയിരുന്നു നടന പരിക്കേറ്റത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ശസ്ത്രക്രിയ നാളെയാണ് എന്നും ഡോക്ടർമാർ അറിയിക്കുന്നുണ്ട് പൃഥ്വിരാജിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിൻറെ റിലീസിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇതിനോടകം പൃഥ്വിരാജിന്റെ ചില ഫാൻസ് പേജുകൾ വഴിയും ഈ വാർത്ത പുറത്തു വരുന്നുണ്ട്. പൃഥ്വിരാജിന്റെ അവസ്ഥയെ അറിഞ്ഞതോടെ ആരാധകർ വല്ലാത്ത വേദനയിലാണ്. നടന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് കമന്റുകളിലൂടെയും മറ്റും ചോദിച്ചു കൊണ്ടിരിക്കുകയാണ്.

Articles You May Like

x