ആരതിയുമായി ഒന്നിക്കുന്നു, വിവാഹം ഉടൻ, തീയതി പങ്കിട്ട് റോബിൻ

ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ സുപരിചിതനായത്. ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു.

ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടി എന്ന പെണ്‍കുട്ടിയുമായി റോബിന്‍ പെട്ടെന്ന് ഇഷ്ടത്തിലായി. പിന്നാലെ വീട്ടുകാരുടെ നേതൃത്വത്തില്‍ വിവാഹ നിശ്ചയവും നടത്തി. ഇപ്പോഴിതാ വിവാഹ തീയതി പങ്കുവച്ചു കൊണ്ടാണ് റോബിനെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞ ഒരു പോസ്റ്റാണ് റോബിനും ആരതിയും പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സന്തോഷത്തോട് കൂടി ഞങ്ങളുടെ വിവാഹതീയ്യതി അറിയിക്കുകയാണ്. ’26-06-2024 നാണ് വിവാഹം. അതൊരു ബുധനാഴ്ചയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം, എല്ലാവര്‍ക്കും നന്ദി.’ എന്നുമാണ് റോബിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Articles You May Like

x