വിവാഹമാണ് ജീവിതത്തിലെ സക്സസ് എന്നാണ് വിശ്വസിച്ചിരുന്നത്, ചെറുപ്പം മുതൽ മറ്റൊരു വീട്ടിലേയ്ക്ക് പോകേണ്ടതാണെന്ന് കേട്ടാണ് വളർന്നത്; നവ്യ നായർ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ​താരത്തിന്റെ പുതിയ ചിത്രം ജാനകി ജാനേ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

പണ്ടും എനിക്ക് റിലീസ് ദിവസം എന്ന ടെൻഷൻ ഒന്നുമില്ല, ഞാൻ മറ്റേതെങ്കിലും സിനിമയുടെ സെറ്റിൽ ആയിരിക്കുമെന്ന് നവ്യ പറയുന്നു. ഇപ്പോഴത്തെ പോലെ ഫസ്റ്റ് ഡേയിൽ അധികം ബഹളങ്ങളൊന്നുമില്ല. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്ത് ശനിയാഴ്ച ഉച്ച ആകുമ്പോഴേയ്ക്കും, ഹൗസ് ഫുൾ കിട്ടുമ്പോൾ നമുക്ക് മനസ്സിലാകും സിനിമ ഹിറ്റ് ആകുമോ എന്ന്. അക്കാലത്ത് ആരും റിവ്യൂ നോക്കി സിനിമയ്ക്ക് പോകാറില്ലല്ലോ ? മൗത്ത് പബ്ലിസിറ്റി, പിന്നെ പോസ്റ്റർ എല്ലാം നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കയറുന്നത്. ഇന്നും റിവ്യൂസ് സിനിമയെ വല്ലാതെ ബാധിക്കുന്നു എന്ന് തോന്നിയിട്ടില്ല. അമ്പതു ശതമാനം റിവ്യൂസ് നോക്കി കയറിയാലും, ഫാമിലീസ് എല്ലാം അവർക്ക് കയറാൻ പറ്റുന്ന സിനിമകൾ തെരഞ്ഞെടുത്താണ് കാണുന്നത്. ഞാൻ വളരെ മുഴുകി സിനിമ കാണുന്ന ഒരാളാണ്. കഥയിൽ മുഴുകി സിനിമ കാണുമ്പോൾ ബാക്കി സാങ്കേതിക വശങ്ങൾ എല്ലാം ശ്രദ്ധിക്കാൻ മറന്നു പോകും. ഞാനൊരു സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നു പോലും ആലോചിക്കാറില്ല. നവ്യ നായർ ആണെന്ന് വരെ ഓർക്കാതെ തമാശ എല്ലാം വന്നാൽ പൊട്ടിച്ചിരിക്കും. എന്റെ ഏറ്റവും വലിയ ടൈം പാസ് സിനിമ കാണലാണ്. രാവിലെ മുതൽ വർക്ക് ചെയ്തു ക്ഷീണിച്ചിരിക്കുമ്പോൾ ഒന്ന് റീഫ്രഷ് ആകാൻ ഞാൻ സിനിമയ്ക്ക് പോകും- നവ്യ പറയുന്നു.

ചെറുപ്പത്തിൽ നമ്മൾ കേട്ടു പഴകുന്ന കാര്യങ്ങളാണ് നമ്മെ സ്വാധീനിക്കുന്നത്. ചെറുപ്പം മുതൽ നമ്മൾ മറ്റൊരു വീട്ടിലേയ്ക്ക് പോകേണ്ടതാണ് എന്നെല്ലാം കേട്ടാണ് വളർന്നത്. വെറുതെ കേട്ട് പോകുന്ന കാര്യങ്ങൾ പോലും നമ്മളെ സ്വാധീനിക്കും. എന്റെ മകനൊന്നും ഇത്തരം കാര്യങ്ങൾ കേൾക്കുന്നേയില്ല. ഇതെല്ലാം മനസ്സിൽ കിടന്നിരുന്നത് കൊണ്ട് എന്റെ ബേസിക് ആയിട്ടുള്ള അവകാശങ്ങൾ പോലും ഞാൻ തിരിച്ചറിഞ്ഞിട്ടില്ല. ഉദാഹരണത്തിന് എന്റെ ഭർത്താവ് എനിക്കെതിരെ എന്തെങ്കിലും സംസാരിച്ചാൽ അങ്ങനെ പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്റെ അവകാശങ്ങളെ കുറിച്ച് പോലും ഞാൻ ബോധവതിയാകുന്നത് വിവാഹം കഴിഞ്ഞതിനു ശേഷമാണ്. ഇരുപതിനാലാമത്തെ വയസ്സിലാണ് എന്റെ വിവാഹം നടന്നത്, അത്യാവശ്യം പക്വതയുള്ള ഒരു പ്രായം ആയിരുന്നു അത്. ഇത്രയും ലോകം കണ്ടിരുന്ന നവ്യ നായരാണ് ഞാൻ, ആ എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്നം ഉണ്ടെങ്കിലും നമ്മൾ സഹിച്ചേ തീരൂ എന്നാണ്. കുടുംബം എന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ട, പൊരുത്തപ്പെട്ടു പോകേണ്ട ചുമതല എനിക്കാണെന്നു വിശ്വസിച്ചിരുന്നു.

സ്ത്രീകൾക്ക് തിരിച്ചു വരാം, പക്ഷേ തിരിച്ചു വന്നതിനു ശേഷമുള്ള സക്സസ് റേറ്റ് ആണ് പ്രധാനം. ഇതിനെ നിർണ്ണയിക്കുന്നത് ജനങ്ങളല്ല, സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരാണ്. അവരാണ് ഒരു നടി കല്യാണം കഴിഞ്ഞു പോയതല്ലേ ? ആ നടിക്കിപ്പോഴും ഡിമാൻഡ് ഉണ്ടോ എന്നെല്ലാം ചിന്തിച്ച് അവസരങ്ങൾ ഒരുക്കുന്നത്. സംയുക്ത വർമ്മ എന്ന നടി കുടുംബ ജീവിതത്തിലേയ്ക്ക് ഒതുങ്ങി എങ്കിലും, ഇപ്പോഴും ചേച്ചിക്ക് നല്ല ഫാൻ ബേസ് ഉണ്ട്. ഒരു സിനിമ ഫാമിലി ഏറ്റെടുക്കുന്നത് വളരെ സാവധാനമുള്ള ഒരു പ്രോസസ് ആണ്. പക്ഷേ ഫാമിലി ഏറ്റെടുത്തു കഴിഞ്ഞാൽ ആ സിനിമ പയ്യെ പയ്യെ ഓടിക്കൊണ്ടിരിക്കും. അത്തരം ഫാമിലി ഓഡിയൻസ് ഞാനടക്കമുള്ള നടികൾക്ക് വലിയൊരു പിന്തുണയാണ്. നവ്യ പറഞ്ഞു.

Articles You May Like

x