എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്.

മകന്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് നെഞ്ചില്‍ ഒരു സ്റ്റാര്‍ പതിപ്പിച്ച് നില്‍ക്കുന്ന ചിത്രമാണ് നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി രൂപത്തില്‍ പോസ്റ്റ് ചെയ്തത്. അമ്മയുടെ ‘ഗുണ്ടുമണി വാവ’യില്‍ നിന്നും ഇത്രയും വളര്‍ന്നു വലുതായ സായ് കൃഷ്ണ ഒരു പ്രത്യേക വിജയം കൂടി നേടിയിരിക്കുന്നു. കഌസില്‍ ഒന്നാമതാണ് ഈ മിടുക്കന്‍ കുട്ടി.

‘എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്. നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു. അമ്മേടെ ഗുഡ് ബോയ്, ഉമ്മ’ എന്ന് നവ്യ മകനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി മകന്‍ നൃത്തം ചെയ്യും എന്ന കാര്യം നവ്യ തീര്‍ത്തും സര്‍െ്രെപസ് ആക്കി വച്ചിരുന്ന വിഷയമാണ്. സായ് കൃഷ്ണ പഠനത്തിലും സ്‌പോര്‍ട്‌സിലും മിടുക്കനാണെന്ന വിവരം മാത്രമേ നവ്യ അതുവരെയും എല്ലാവരും അറിയുന്ന നിലയില്‍ പോസ്റ്റ് ചെയ്തിരുന്നുള്ളൂ.

Articles You May Like

x