അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്.

ഇപ്പോളിതാ മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി. ‘എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം’ എന്ന തലക്കെട്ടോടെയാണ് നവ്യ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മഥുരയിൽ കൃഷ്ണ, കൃഷ്ണ എന്നല്ല മറിച്ച്‌ രാധേ രാധേ എന്നാണ് വിളിക്കുന്നതെന്നും ക്ഷേത്ര ഗോപുരത്തിന് മുന്നിൽ നിന്നെ‌ടുത്ത ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ ന‌ടി പറയുന്നു.

നവ്യയുടെ പോസ്റ്റ്

എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി .. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ ..എല്ലാം ഭഗവാന്റെ ലീലകൾ .. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച്‌ രാധെ രാധെ എന്നാണ് ഞാനും ഏറ്റു വിളിച്ചു രാധെ രാധെ ..

Articles You May Like

x