വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാൻ നിർബന്ധിതയാവുകയായിരുന്നു, ശ്കതമായൊരു തിരിച്ചു വരവ് ലക്ഷ്യം വെച്ചിരുന്നു, ആറ് വർഷത്തിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുൻപിൽ ; പുതിയ വിശേഷം പങ്കുവെച്ച് മിത്ര കുര്യൻ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിലൂടെ കടന്നു പോയ താരമാണ് മിത്ര കുര്യൻ. നിരവധി സിനിമകളുടെ ഭാഗമാവാ നൊന്നും മിത്രയ്ക്ക് സാധിച്ചിച്ചില്ലെങ്കിലും ലഭിച്ച വേഷങ്ങളെല്ലാം നല്ലതായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് വേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ് മിത്ര. ‘അമ്മ മകളെന്ന’ പരമ്പരയിലൂടെയാണ് മിത്ര അഭിനയ രംഗത്തേയ്ക്ക് വീണ്ടും പ്രവേശിച്ചിരിക്കുന്നത്.

അഭിനയത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അമ്മയുടെ റോൾ ആസ്വദിക്കുകയാണ് മിത്ര കുര്യനിപ്പോൾ. വിവാഹത്തിന് പിന്നാലെയാണ് താൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്നതെന്ന് മിത്ര പറയുന്നത്. സിനിമയ്ക്ക് പകരം പരമ്പരകളിലൂടെ തിരിച്ചു വരാമെന്ന് തീരുമാനിച്ചിരുന്നതായും മിത്ര പറയുന്നു. ഒരു മുഖ്യധാര മാഗസിന് നൽകിയ അഭിമുഖത്തിലാണ് മിത്ര തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിത്ര അഭിനയിച്ചത്. 2015 – ലായിരുന്നു മിത്രയുടെ വിവാഹം. കരിയർ പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബ ജീവിതമെന്നും, അതുകൊണ്ടാണ് വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതെന്നും മിത്ര പറയുന്നു. കൃത്യമായ ഇടവേള നമ്മുക്ക് കിട്ടുമെന്ന് മനസിലാക്കിയതിനാലാണ് തിരിച്ചു വരവ് സീരിയൽ വഴി ആക്കിയതെന്നും മിത്ര സൂചിപ്പിച്ചു.

ആറ് വർഷങ്ങൾക്ക് ശേഷം ക്യാമറയെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നതായും പ്രതീക്ഷിച്ച പോലെ അത് അത്ര എളുപ്പമായിരുന്നില്ലെന്നും സംവിധായകൻ തന്നെ ആശ്വസിപ്പിച്ചത് കൊണ്ടാണ് നല്ല രീതിയിൽ ചെയ്യാൻ കഴിയുന്നതെന്നും മിത്ര പറയുന്നു. വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്ത് സിനിമ സത്യത്തിൽ ഒരുപാട് മിസ് ചെയ്തിരുന്നതെന്നും ഒരു ഇടവേള എടുക്കേണ്ടത് ആവശ്യമാണെന്നും, മനസിന് പ്രയാസം തോന്നേണ്ടതില്ലെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കുകയായിരുന്നെന്നും മിത്ര പറയുന്നു.

‘ബോർഡിഗാർഡ്’ എന്ന ദിലീപ് ചിത്രത്തിൽ നയൻതാരയ്‌ക്ക് ഒപ്പം തന്നെ പ്രധാന വേഷത്തിലെത്തിയത് മിത്രയായിരുന്നു. ആ സമയത്ത് തനിയ്ക്ക് നയൻതാരയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നെന്നും ചിത്രത്തിലെ താൻ അവതരിപ്പിച്ച സേതുലക്ഷ്മി എന്ന കഥാപാത്രത്തെ ആളുകൾ ഇപ്പോഴും ഓർമിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്ന് സിനിമയിൽ തനിയ്ക്ക് ധരിക്കാൻ കൊണ്ടുവരുന്ന ഉടുപ്പുകൾ കണ്ട് ഇതെന്താ ഇങ്ങനെ ? കുറച്ചു കൂടെ നല്ല ഉടുപ്പുകൾ കൊടുത്തുകൂടെ എന്ന് നയൻതാര ചോദിച്ചിരുന്നതായും പിന്നീട് ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിൻ്റെ സെറ്റിൽ വെച്ച് നയൻതാരയെ കണ്ടിരുന്നെന്നും അവിടെ വെച്ച് വിശേഷങ്ങൾ പരസ്പരം ഷെയർ ചെയ്തിരുന്നെന്നും മിത്ര പറഞ്ഞു.

സീരിയലിലൂടെയുള്ള തിരിച്ചു വരവ് വീണ്ടും സിനിമയിലേയ്ക്ക് വഴി തിരിക്കുമോ എന്ന ചോദ്യത്തിന് താരത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു മുൻപ് ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ പാറി പറന്ന് നടക്കുന്ന സമയമായിരുന്നെന്നും എന്നാൽ ഇപ്പോൾ മകൻ്റെ കാര്യങ്ങളെല്ലാം നോക്കി തിരക്കിലാണെന്നും, അവനെ വല്ലാതെ മിസ് ചെയ്യുമെന്നും നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിലേയ്ക്കും നോക്കാമെന്നായിരുന്നു മിത്രയുടെ പ്രതികരണം.

Articles You May Like

x