മനസ്സുവെച്ചിരുന്നെങ്കിൽ ഉത്സവം പോലെ നടത്താമായിരുന്ന വിവാഹനിശ്ചയം, സാധാരണക്കാരിൽ സാധാരണക്കാരിയെ പോലെ ഭാഗ്യ സുരേഷും, മകളുടെ ജീവിതത്തിലെ വലിയ സന്തോഷം എന്തുകൊണ്ട് സുരേഷ് ഗോപി ഒരു ചടങ്ങ് മാത്രമാക്കി ഒതുക്കി?

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹനിശ്ചയത്തിന്റെ വിശേഷം ഭാഗ്യ തന്നെയാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചത്. അതേസമയം തന്നെ സുരേഷ് ഗോപിയുടെ ഫാൻസ് പേജുകളിലും ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയുണ്ടായി. അധികം ആരെയും വിളിക്കാതെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത് കൊണ്ടുള്ള വിവാഹ നിശ്ചയമായിരുന്നു ഭാഗ്യയുടെത്. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് വിവാഹനിശ്ചയം നടന്നത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കൾ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരും വിവാഹനിശ്ചയ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ബിസിനസുകാരനും മാവേലിക്കര സ്വദേശിയുമായ ശ്രേയസ് ആണ് ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്നത്. സെപ്റ്റംബർ 17ന് ഗുരുവായൂരിൽ വച്ച് വിവാഹവും സെപ്റ്റംബർ 20ന് തിരുവനന്തപുരത്ത് വെച്ച് സൽക്കാര പരിപാടികളും നടക്കുമെന്നും ചിത്രങ്ങളോടനുബന്ധിച്ചുള്ള റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു

എന്നാൽ ഇപ്പോൾ ഈ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ മറ്റൊരു കാര്യം വലിയതോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഒരു പതിറ്റാണ്ടുകാലമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ മേഖലയിലും അഭിനയരംഗത്തും സജീവമായ താരം ജീവകാരുണ്യ പ്രവർത്തനങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിൻറെ പലനിരയിലുള്ള പ്രമുഖരുമായി താരത്തിന് നല്ല അടുത്ത ബന്ധം തന്നെയാണ് ഉള്ളത്. മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളുമായി ഒക്കെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ദിലീപ് തന്റെ കുടുംബത്തിലെ ആദ്യ വിവാഹത്തിൻറെ ചടങ്ങുകൾ വെറും ഒരു പേരിനുമാത്രമായി ഒതുക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രേക്ഷകരിൽ ഉണ്ടാകുന്നത്. മനസ്സുവെച്ചിരുന്നു എങ്കിൽ ഒരു ഉത്സവം പോലെ കൊണ്ടാടാമായിരുന്നു വിവാഹനിശ്ചയം.

അപ്പോഴും എന്തുകൊണ്ടാണ് താരം വെറുമൊരു ചടങ്ങ് മാത്രമായി അവശേഷിപ്പിച്ചത് എന്ന് ഇതുവരെയും പ്രേക്ഷകർക്ക് മനസ്സിലായിട്ടില്ല. യാതൊരു മേക്കപ്പും ഇല്ലാതെ കേരള സാരിയിൽ കുറച്ചു മുല്ലപ്പൂ മാത്രം വെച്ചാണ് ഭാഗ്യയും വിവാഹനിശ്ചയ ചടങ്ങുകൾ സാന്നിധ്യം അറിയിച്ചത്. സഹപ്രവർത്തകരും അടക്കമുള്ള താരങ്ങളെ വിളിച്ച് താരനിബടമായി നടത്താവുന്ന ഒരു ചടങ്ങ് ആയിരുന്നു ഇതെന്നും എന്നാൽ വളരെ ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ നിന്ന് തന്നെ സുരേഷ് ഗോപി എന്ന മനുഷ്യൻറെ ഉള്ളിലെ വ്യക്തിയെ മനസ്സിലാക്കാൻ കഴിയുമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. ആഡംബരത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല അദ്ദേഹം എന്ന് അത് അദ്ദേഹത്തിൻറെ പ്രവർത്തികളിൽ വ്യക്തമാകുന്നു എന്ന് ആളുകൾ പറയുന്നു.

Articles You May Like

x