സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു, തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്

സുരേഷ് ഗോപി എന്ന നടനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. എന്നും ആളുകൾ ഇഷ്ടപ്പെടുന്ന ഒരു പിടി മികച്ച കഥാപാത്രങ്ങൾ ഇദ്ദേഹത്തിൻറെ അഭിനയ മികവിൽ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ സജീവമാകുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യം തന്നെ ലഭിക്കാറുണ്ട്. താര കുടുംബത്തിലെ വിശേഷങ്ങൾ ഒക്കെ നിറകയ്യടിയോടെ തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യയുടെ ബിരുദ പഠനം പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. നിരവധി പേരാണ് താരപുത്രയ്ക്ക് ആശംസയുമായി എത്തിയത്. ഇപ്പോൾ അതിനു പിന്നാലെ മറ്റൊരു സന്തോഷമാണ് താര കുടുംബത്തിൽ നിന്ന് പുറത്തുവരുന്നത്

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്തയാണ് അത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ കഴുത്തിൽ മിന്നുചാർത്താൻ പോകുന്നത്. ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ഒരു ബിസിനസ് കാരൻ കൂടിയാണ്. വിവാഹം ജനുവരി 17ന് ഗുരുവായൂർ വച്ച് നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹ ശേഷമുള്ള റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഇതിനോടനുബന്ധിച്ചുള്ള മറ്റു പരിപാടികളും അന്നേ ദിവസം നടക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്

ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നുമാണ് ഭാഗ്യ അടുത്തിടെ ബിരുദം പൂർത്തിയാക്കിയത്. യു ബി സി സ്കൂൾ ഓഫ് സൗണ്ടർ ബിസിനസിൽ ആയിരുന്നു ഭാഗ്യയുടെ പഠനം. സുരേഷ് ഗോപി, രാധികാ ദമ്പതികളുടെ മൂത്തമകളായ ഭാഗ്യയ്ക്ക് പുറമേ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നീ മക്കൾ കൂടി ഇവർക്ക് ഉണ്ട്. മിനിറ്റുകൾക്ക് മുൻപ് പുറത്തുവന്ന റിപ്പോർട്ടിന് മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. നിരവധിപേർ ഇതിനോടകം ഭാഗ്യക്ക് ആശംസകൾ മായി രംഗത്തെത്തിയിട്ടും ഉണ്ട്. അഭിനയം, രാഷ്ട്രീയം എന്നിവയ്ക്ക് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു

Articles You May Like

x