എൻ്റെ നീളവും വീതിയും നിങ്ങൾ അളക്കേണ്ട, ഞാൻ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കും, നിങ്ങൾ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കൂ; ബോഡി ഷെയിമിങ് കമെൻ്റ്സിന് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ

യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ സന്തോഷം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സ്വന്തം ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഈ സന്തോഷം ഭാഗ്യ അറിയിച്ചത്. പിന്നാലെ നിരവധി പേരായിരുന്നു താരപുത്രിയുടെ നേട്ടത്തിനെ പ്രശംസിച്ച് എത്തിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ദ നേടിയിരുന്നു ഈ നേട്ടം. എന്നാൽ ഇപ്പോഴിത ഈ പോസിന് താഴെ എത്തിയ ബോഡി ഷെയിമിങ് കമന്റിന് താരപുത്രി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

“അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലത്. സാരി എപ്പോഴും മെലിഞ്ഞ ആളുകൾക്ക് ആണ് ചേരുന്നത്. വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി.അതുകൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ടോപ്പും പോലെയുള്ളവ ആയിരിക്കും ചേരുന്നത്. അത് നിങ്ങളെ കൂടുതൽ സ്‌മാർട്ടാക്കും” എന്നാണ് ഒരാൾക്കു ഭാഗ്യയോട് പറഞ്ഞത്.”

നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി, എന്റെ നീളവും വീതിയും അല്ലെങ്കിൽ ഞാൻ മെലിഞ്ഞതാണോ തടിച്ചതാണോ എന്നൊന്നും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ പാരമ്പര്യത്തെ ബഹുമാനിക്കാൻ വേണ്ടി പരമ്പരാഗതമായ ഒരു കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിലും വസ്ത്രധാരണത്തിലും ഇത്തരം താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ശ്രമിക്കുന്നത് ആയിരിക്കും നല്ലത്.’’ എന്നായിരുന്നുവിമര്ശകന്റെ കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്.ഭാഗ്യ തന്നെ ഈ കമന്റും അതിനു ഭാഗ്യ നൽകിയ മറുപടിയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി പങ്കുവച്ചിരുന്നു.

ഭാഗ്യയുടെ ചിത്രങ്ങൾക്ക് ആരാധകരുടെ വൻ പിന്തുണ ആയിരുന്നു ലഭിച്ചിരുന്നത്. കേരളത്തനിമ വിളിച്ചോതുന്ന ഈ വസ്ത്രം തിരഞ്ഞെടുത്തത് നന്നായി എന്നും അത് മികച്ച തീരുമാനമായിരുന്നു എന്നും അച്ഛന്റെ മകളല്ലേ, മോശമാക്കില്ലല്ലോ എന്നൊക്കെ ആയിരുന്നു ആരാധകർ പറഞ്ഞത്. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്നായിരുന്നു ഭാഗ്യ ബിരുദം നേടിയത്. ഗ്രാജുവേഷൻ 2022 എന്ന ക്യാപ്ഷനോടെ ഭാഗ്യ പങ്കുവച്ച ചിത്രങ്ങളിൽ ബിരുദം ലഭിച്ച കുട്ടിയുടെ സന്തോഷത്തേക്കാൾ വേഷത്തെ വിമർശിക്കാൻ ശ്രമിച്ചത് നന്നായില്ല എന്നാണ് കമന്റിട്ട ആൾക്ക് മറ്റുള്ളവരും മറുപടി നൽകിയത്.

Articles You May Like

x