‘കൊച്ചുമകളുടെ കവിളിൽ ചുംബിക്കുന്ന അപ്പൂപ്പൻ’ ; നടക്കാതെ പോയ ആഗ്രഹത്തിന്റെ ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച് താരകല്ല്യാൺ

മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതരായ രണ്ട് വ്യക്തികളാണ് താര കല്ല്യാണും, മകൾ സൗഭാഗ്യ വെങ്കിടേഷും. താരകല്ല്യാൺ തൻ്റെ മികവ് തെളിയിച്ചത് അഭിനയത്തിലും, നൃത്തത്തിലും ആയപ്പോൾ മകൾ സൗഭാഗ്യ സമൂഹമാധ്യമങ്ങളിലെ അറിയപ്പെടുന്ന താരമായി മാറി. സൗഭാഗ്യ പങ്കുവെക്കുന്ന വിശേഷങ്ങളിലെല്ലാം ഭർത്താവ് അർജുനും, മകൾ സുദർശനയും, അമ്മ താര കല്ല്യാണും ഇവർക്കൊപ്പം ഉണ്ടാവാറുണ്ട്. കാലങ്ങളായി അഭിനയരംഗത്തും, നൃത്തരംഗത്തും താരകല്ല്യാൺ സജീവമായിട്ടുണ്ടെങ്കിലും മകൾ സൗഭാഗ്യ അഭിനയരംഗത്തേയ്ക്ക് തുടക്കം കുറിക്കുന്നത് ഈ അടുത്തിടെയാണ്.

ഭർത്താവ് അർജുനൊപ്പം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയുന്ന ഒരു ഹാസ്യ പരമ്പരയിൽ സൗഭാഗ്യ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. കുറച്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2020 – ൽ സൗഭാഗ്യയും, അർജുനും വിവാഹിതരാകുന്നത്. അമ്മയും, സൗഭാഗ്യയും, അർജുനും ചേർന്നൊരു ഡാൻസ് സ്കൂൾ നടത്തി വരികയാണിപ്പോൾ. അഭിനയം, നൃത്തം ഇവയ്‌ക്കെല്ലാം പുറമേ നല്ലൊരു യുട്യൂബർ കൂടിയാണ് സൗഭാഗ്യ. അടുത്തിടെ അമ്മയെ ഒരു കല്ല്യാണപെണ്ണിൻ്റെ വേഷത്തിൽ അണിയിച്ചൊരുക്കി സുന്ദരിയാക്കിയ വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ഇതിന് ലഭിച്ചത്.

നടനും, നർത്തകനും, അവതരാകനുമായിരുന്ന രാജാറാമാണ് താരകല്ല്യാണിനെ വിവാഹം കഴിച്ചത്. 2017 – ൽ വളരെ അപ്രതീക്ഷിതമായൊരു മരണമായിരുന്നു അദ്ദേഹത്തിന്റേത്. പനി മൂർച്ഛിച്ചതോട് കൂടെയാണ് രാജാറാം മരണത്തിന് കീഴടങ്ങുന്നത്. ഒരു കാലത്ത് സീരിയലുകളിലെ ഗ്ലാമർ നായകവേഷം കൈകാര്യം ചെയ്യാൻ രാജാറാം എന്നതിന് അപ്പുറത്തേയ്ക്ക് മറ്റൊരു പേരുണ്ടായിരുന്നില്ല. രാജാറാമിനെ വേണ്ട രീതിയിൽ സിനിമലോകമോ, കലാരംഗത്തെ പ്രവർത്തകരോ പരിഗണിച്ചിട്ടില്ലെന്ന് മുൻപ് സൗഭാഗ്യയും, താരകല്ല്യാണും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്.

സൗഭാഗ്യയുടെ മകൾ സുദർശനയെ രാജാറാം തൻ്റെ കൈകളിൽ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രമാണ് താരകല്ല്യാൺ പങ്കുവെച്ചിരിക്കുന്നത്. ഒരു പെയിന്റിങ്ങ് ആർട്ടിസ്റ്റാണ് സുദർശനയുടെ കവിളിൽ രാജാറാം ചുംബിക്കുന്ന മനോഹര ചിത്രം  ഇവർക്ക്  സമ്മനിച്ചത്. ഈ ചിത്രം ഷെയർ ചെയ്തുകൊണ്ട് ‘എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’ എന്നാണ് താര കല്യാൺ കുറിച്ചിരിക്കുന്നത്. രാജാറാം ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു നിമിഷത്തിന് വേണ്ടി ഏറെ ആഗ്രഹിക്കുമായിരുന്നെന്നും, മകളെ ഏറെ വാത്സല്യത്തോടെ നോക്കുമായിരുന്നെന്നും താരകല്യാൺ വ്യക്തമാക്കുന്നു.

അൻപത് വയസ് വരെ മാത്രമേ അച്ഛൻ ജീവിച്ചിരുന്നുള്ളുവെങ്കിലും താൻ മരിച്ച് പോയാലും പിന്നീട് നി ൻ്റെ മകളായി ജനിക്കുമെന്ന് അദ്ദേഹം ഇടയ്ക്കിടെ പറഞ്ഞിരുന്നതായും, ഒരു പെണ്ണായി ജനിക്കുവാൻ അച്ഛൻ ഏറെ ആഗ്രഹിച്ചിരുന്നതായും മകൾ സൗഭാഗ്യ മുൻപൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എപ്പോഴും മരണത്തെ മുൻകൂട്ടി കണ്ടിരുന്ന തരത്തിലാണ് അച്ഛൻ പലപ്പോഴും സംസാരിച്ചിരുന്നതെന്നും സൗഭാഗ്യ പറയുന്നു. എൻ്റെ ഫോട്ടോ വേഗം മാലയിട്ട് ഇവിടെ തൂക്കി വെക്കാമെന്ന് അദ്ദേഹം പറയുമ്പോൾ അങ്ങനെ പറയരുതെന്ന് പറഞ്ഞ് രാജാറാമിനെ ശകാരിച്ച സന്ദർഭത്തെക്കുറിച്ചും മകൾ സൗഭാഗ്യ ഓർക്കുന്നു.

Articles You May Like

x