അമൃതയെ ചുണ്ടോട് ചേർത്ത് ഗോപി സുന്ദർ വൈറലായി വീഡിയോ; ഗോപി സുന്ദറുമായുള്ള ബന്ധം ആദ്യം പറഞ്ഞത് സ്വന്തം മകളോട് മനസുതുറന്ന് അമൃത സുരേഷ്

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും റിലേഷനിലായെന്നുള്ള വാര്‍ത്ത അറിഞ്ഞതോടെ, ഇരുവരുടെയും പ്രണയവും, വിവാഹവും, വിവാഹ മോചനങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. രണ്ടു പേരുടെയും സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലുന്ന രീതിയിലുള്ള നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അക്കുട്ടത്തില്‍ ഗോപി സുന്ദറിന്റെ മുന്‍ ഭാരെയെ കുറിച്ചും മക്കളെ കുറിച്ചും ജീവിത പങ്കാളിയായിരുന്ന ഹിരണ്‍മയിയെ കുറിച്ചും, ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, ഒപ്പം, അമൃതയുടെ മുന്‍ ഭര്‍ത്താവ് ബാലയെ കുറിച്ചും നെറ്റിസണ്‍സ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചോദ്യങ്ങള്‍ മാത്രമല്ല, നിരവധി ഗോസിപ്പുകളും, സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരുവരും ഇരകാളേകേണ്ടി വന്നിരുന്നു.

അതില്‍ പ്രധാനമായും നെറ്റിസണ്‍സ് ചോദിച്ചത്, അമൃതയുടെ മകള്‍ പാപ്പുവിനെ കുറിച്ചാണ്. അവന്തിക എന്നാണ് യഥാര്‍ത്ഥ പേര്. സിനിമ നടനും സംവിധായകനും മുന്‍ ഭര്‍ത്താവുമായ ബാലയുടെയും അമൃതയുടെയും മകളാണ് പാപ്പുവെന്ന അവന്തിക. 2019 ല്‍ ബാലയുമായി വിവാഹ മോചനം നേടിയതിനു ശേഷം, പാപ്പു അമൃതയോടൊപ്പമാണ് നില്‍ക്കുന്നത്. ഗോപി സുന്ദറും അമൃതയും റിലേഷനിലാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ എല്ലാവരും അന്വേഷിച്ചതും പാപ്പുവിനെ കുറിച്ചാണ്. പുതിയ ഓരോ ഗോസിപ്പുകളില്‍ കൂടുതലും പാപ്പുവിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. മകളെ കളഞ്ഞു പോകുമോ, മകളെ കൂടാതെ സെല്‍ഫി എടുക്കുന്നു, തുടങ്ങി നിരവധി കമന്റുകള്‍ ഫോട്ടയ്ക്ക് താഴെ വരാറുണടായിരുന്നു. അതിനെ കുറിച്ച്, കേരള കൗമുദിയുടെ അഭിമുഖത്തില്‍ അമൃത പറഞ്ഞത് ഇങ്ങനെയാണ്.

എന്നെ ഏറ്റവും അധികം മനസ്സിലാക്കിയിരിക്കുന്നത്, എന്റെ മകള്‍ പാപ്പുവാണ്. പത്ത് വയസ്സേ ഉള്ളുവെങ്കിലും ആവശ്യത്തിലധികം പക്വത അവള്‍ക്കുണ്ട്. പല ഗോസിപ്പുകളും കണ്ട് സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവളാണ് എന്നെ ആശ്വസിപ്പിക്കുന്നതെന്നാണ് അമൃത പറഞ്ഞത്. ഗോപി സുന്ദറുമായുള്ള ബന്ധം ഞാന്‍ ആദ്യം പറഞ്ഞതും മകളോടായിരുന്നു. അമ്മയ്ക്ക ചെറിയ ഒരു ലവ് ഉണ്ടെന്നായിരുന്നു പറഞ്ഞത്, ഗോപി സുന്ദറും അവളോട് സംസാരിച്ചിരുന്നു. അവള്‍ ഹാപ്പിയാണ്, കംഫര്‍ട്ടും ആണ്. വാര്‍ത്തകളും ഗോസിപ്പുകളിലും അങ്ങനെ ഒന്നും അല്ല വരുന്നത്. ഞാന്‍ മകളെ ഒഴിവാക്കി, ങക്ഷണം വാങ്ങി കൊടുത്തില്ല എന്നൊക്കെയാണ്. ഞങ്ങള്‍ ഗുരുവായൂരില്‍ പോയപ്പോള്‍ എടുത്ത ഒരു വീഡിയോ ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുമ്പോള്‍ അവള്‍ പിന്നിലേക്ക് വലിയുന്നത് കാണാം. അത് കണ്ട് ഞാന്‍ മകള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയില്ല മറ്റുമാണ് ഗോസിപ്പുകള്‍ വന്നത്.

സത്യത്തില്‍ ശ്രീകോവിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവള്‍ക്ക് ബാത്‌റൂമില്‍ പോകണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് സെല്‍ഫി എടുക്കുന്നത്. അത്യാവശമാണെന്ന് പറഞ്ഞായിരുന്നു അവള്‍ വയറില്‍ കൈ വച്ചത്. പക്ഷേ വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ മകള്‍ക്ക് ഭക്ഷണം നല്‍കാത്ത അമ്മയായി. എന്നും വേദനയോടെ അമൃത പറഞ്ഞു. ഗോസിപ്പുകള്‍ ആദ്യം കാണുന്നതും എന്നോടു പറയുന്നതും എന്നെ ആശ്വസിപ്പിക്കുന്നതും ഒക്കെ അവളാണെന്ന് അമൃത പറഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വാര്‍ത്തയായിരിക്കുന്നത് ഇരുവരും ഒരുമിച്ച് ചെയ്യുന്ന പുതിയ മ്യൂസിക്കലിന്റെ വിശേഷങ്ങളെ കുറിച്ചാണ്. ഗോപി സുന്ദറും അമൃതയും തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയച്ചത്. ഇരുവരും പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും പങ്കു വച്ചിരുന്നു. ഇരുവരും ചേര്‍ന്ന് അഭിനയിച്ച മ്യൂസിക്കലിന്റെ പ്രെമോയും ഇപ്പോള്‍ പങ്കു വച്ചിട്ടുണ്ട്. ‘തൊന്തരവാ’ എന്നാണ് പുതിയ മ്യൂസിക്കലിന്റെ പേര്. ഗോപി സുന്ദര്‍ മ്യൂസിക് കംമ്പോസ് ചെയുകയും അമൃത പാടിയിരിക്കുകയുമാണ് ഇരുവരുടെയും ആദ്യത്തെ സിംഗിള്‍ മ്യൂസിക്കലില്‍. മ്യൂസിക്കലിന്റെ പുതിയ പോസ്റ്ററും പ്രൊമോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എല്ലാവരുടെ പ്രാര്‍ത്ഥനകളും സ്‌പ്പോര്‍ട്ടും വേണമെന്നും ഒപ്പം സദാചാരകാര്‍ക്ക് ഒരു അടി യായിരിക്കുെന്നും നിങ്ങളുടെ ആശയങ്ങലുമായി പൊരുത്തപ്പെടാത്തമാണെന്നുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Articles You May Like

x