“ഗണപതിയും ലക്ഷ്മിയും സരസ്വതിയും അടങ്ങുന്ന പരമ്പരാഗത ശൈലിയുള്ള ലക്ഷങ്ങൾ വിലയുള്ള നെക്ലേസ് , പ്രത്യേക തീമിൽ ഡിസൈൻ ചെയ്ത സാരി” , ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളുടെയും വസ്ത്രത്തിന്റെയും പ്രത്യേകതകളും വിലയും കേട്ടാൽ നിങ്ങൾ ഞെട്ടും

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ആശാ ശരത്ത്. വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ ആശാ ശരത്തിന് സാധിക്കുകയും ചെയ്തു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും മിനിസ്ക്രീൻ പ്രേക്ഷകർക്കും മുന്നിലും ആശാ ശരത്ത് സജീവമായി നിലനിൽക്കുകയായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തിലൂടെയാണ് ആശ പിന്നീട് മലയാളികൾക്ക് കരുത്തുറ്റ താരമായി മാറിയത്. ആശയെപ്പോലെ തന്നെ മൂത്തമകൾ ഉത്തര ശരത്തും നൃത്ത വേദികളിലും സിനിമ പ്രേമികൾക്കിടയിലും സജീവസാന്നിധ്യമാണ്.

LATEST-ENTERTAINMENT-NEWS-ACTRESS-ASHA-SARATH-DAUGHTER-UTHARA-SHARE-HIDDEN-SECRET-ABOUT-WEDDING-DRESS-AND-ORNAMENTS

ആശാ ശരത്തിനൊപ്പം ഖെദ്ദ എന്ന ചിത്രത്തിലൂടെ ഉത്തര തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഒക്ടോബറിൽ കൊച്ചിയിൽ വെച്ചായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം നടന്നത്. ഇപ്പോൾ വാർത്താമാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒരുപോലെ ആഘോഷമാക്കുന്നത് ഉത്തരയുടെ വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളുമാണ്. അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചാണ് ആദിത്യ മേനോൻ ഉത്തരയുടെ കഴുത്തിൽ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിൽ ലാൽ, മനോഷ് കെ ജയൻ, ദിലീപ്, കാവ്യ മാധവൻ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു.

ചുവപ്പു നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് ഉത്തരയെ കാണാൻ കഴിഞ്ഞത്. മകൾക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത സാരിയും ലക്ഷങ്ങൾ വിലയുള്ള കല്ല് പതിച്ച ആഭരണങ്ങളുമാണ് ആശ വിവാഹത്തിനായി തയ്യാറാക്കിയത്. ആഴ്ചകളും മാസങ്ങളും നീണ്ടുനിന്ന പർച്ചേസിനോടുവിലാണ് ഉത്തരക്ക് വിവാഹസമ്മാനമായി സാരിയും ആഭരണങ്ങളും ആശ ശരത്ത് സമ്മാനിച്ചത്. പച്ചനിറത്തിലെ സരിധരിച്ചാണ് ആശ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. അതിമനോഹരിയായി വേദിയിലേക്ക് വന്ന ഉത്തരയെ കണ്ണിമ വെട്ടാതെ നോക്കിനിൽക്കുന്ന ആശയാണ് ഇപ്പോൾ വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്നത്. മകളെ കെട്ടിപ്പിടിച്ചും തലയിൽ പൂവിട്ടു ആശിർവാദിക്കുന്ന നേരം കണ്ണ് നിറഞ്ഞ ശരത്തിനെയും വിവാഹം വീഡിയോകളിൽ കാണാം.

ഇപ്പോഴിതാ ഉത്തര ശരത്ത് വിവാഹത്തിന് ധരിച്ച ആഭരണങ്ങളുടെ പ്രത്യേകതയാണ് സോഷ്യൽ ലോകത്ത് ശ്രെധ നേടുന്നത് .പരമ്പരാഗത ശൈലിയിലുള്ള ആന്റിക് ആഭരങ്ങളാണ് ഉത്തര ശരത് വിവാഹത്തിൽ അണിഞ്ഞിരുന്നത് . ടെമ്പിൾ ജുവല്ലറി ഗാനത്തിൽ പെടുന്ന നെറ്റിചുട്ടിയും , വളകളും കമ്മലുകളും ഏറെ ആകര്ഷണീയമുള്ളതാണ് . ഗണപതിയും സരസ്വതിയും ലക്ഷ്മിയും അടങ്ങുന്ന നെക്‌ലേസ് ഭംഗിയും സ്രെദ്ധയും വര്ധിപ്പിക്കുണ്ട് .. പരമ്പരാഗത ശൈലിയിലുള്ള 2 വലിയ മാലകളിൽ ഒന്നിൽ ശ്രീകൃഷ്ണ്ണനും മറ്റൊന്നിൽ രാധയുമാണുള്ളത് . വിവാഹ ശേഷമുള്ള റിസപ്ഷനിൽ രാധയും കൃഷ്ണനും ഒന്നിക്കുന്ന തരത്തിലുള്ള ആഭരണങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്തിട്ടുണ്ടെന്നും ഉത്തര പറയുന്നുണ്ട് . ലക്ഷങ്ങൾ വിലയുള്ള പട്ട് സാരിയാണ് വിവാഹത്തിന് താരം ഉപയോഗിച്ചത് . മാസങ്ങൾ സമയമെടുത്താണ് ആഭരണങ്ങളുടെയും വസ്ത്രത്തിന്റെയും ഡിസൈനുകൾ പ്രത്യേകം തീമിൽ ചെയ്തെടുത്തത് എന്നാണ് ഉത്തര പറയുന്നത് . ഇതിന്റെ എല്ലാം പിന്നിലെ ഐഡിയ ‘അമ്മ ആശ ശരത്താണെന്നും താരം കൂട്ടിച്ചേർത്തു

Articles You May Like

x