നടി ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹം കഴിഞ്ഞു , താരനിബിഢമായ വിവാഹ വീഡിയോ കാണാം

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മകൾ ഉത്തരാ ശരത്ത് വിവാഹിതയായി. അങ്കമാലി അറ്റ്ലക്സ് ഇൻറർനാഷണൽ ഹോട്ടലിൽ വച്ചായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്. ആദിത്യമേനോൻ ആണ് ഉത്തരയുടെ കഴുത്തിൽ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹം.ദിലീപ്, കാവ്യ,രഞ്ജിനി പണിക്കർ, ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചുവപ്പ് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് ഉത്തര വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പച്ചനിറത്തിലെ സാരി ധരിച്ച് ആശാ ശരത്തും പരിപാടികളിൽ സജീവമായിത്തന്നെ നിറഞ്ഞു നിന്നിരുന്നു. മകൾക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത സാരിയും ലക്ഷങ്ങൾ വിലയുള്ള കല്ല് പതിച്ച ആഭരണങ്ങളുമാണ് ആശ വിവാഹ സമ്മാനമായി നൽകിയിരുന്നത്. വിവാഹ വേദിയിലേക്ക് എത്തിയ മകളെ നിറകണ്ണുകളോടെ നോക്കിനിന്നതിനുശേഷം ആണ് പൂവ് തലയിലിട്ട് ആശ വിവാഹ പന്തലിലേക്ക് എത്തിച്ചത്. ആ സമയത്ത് ആശയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ അമ്മ നോ എന്ന് പറയുകയാണ് ഉത്തര. വീണ്ടും ചിരിയിലേക്ക് ആശയുടെ മുഖം മാറുന്നത് മിനിറ്റുകൾക്കുള്ളിൽ തന്നെ ക്യാമറാമാൻമാർ ഒപ്പിയെടുത്ത് കഴിഞ്ഞു.

അതിമനോഹരിയായ ഉത്തരയേയും ആദിത്യനെയും വിവാഹ വേദിയിലേക്ക് സ്വീകരിക്കുന്ന ആശ ശരത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങിയ ഉത്തരയെ അതീവ സന്തോഷത്തോടെ നോക്കി കാണുകയാണ് ആശാ ശരത്തും ഭർത്താവ് ശരത്തും. ഉത്തര, കീർത്തന എന്നീ രണ്ടു പെൺമക്കളാണ് ആശ ശരത്, ശരത് ദമ്പതികൾക്ക് ഉള്ളത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കൊച്ചിയിൽ വച്ചായിരുന്നു ഉത്തരയുടെയും ആദിത്യയുടെയും വിവാഹം നിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയടക്കമുള്ള മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ വിവാഹനിശ്ചയിച്ചടയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ വിവാഹ വിശേഷങ്ങളെക്കുറിച്ച് ആശാ ശരത്ത് തന്റെ യൂട്യൂബ് ചാനളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഉത്തരയുടെ വിവാഹവാസ്ത്രം സെലക്ട് ചെയ്യുന്നതിന്റെ വീഡിയോയും അതീവ ശ്രദ്ധയോടെ വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന ആശാ ശരത്തിനെയും വീഡിയോയിൽ കാണാൻ കഴിഞ്ഞു. പാട്ടും ഡാൻസും ഒക്കെയായി വളരെ ആഘോഷത്തോടെയായിരുന്നു ഉത്തരയുടെ മെഹന്ദി,ഹൽദി ചടങ്ങുകൾ ഇന്നലെ നടന്നത്. ആശ ശരത്തിനൊപ്പം തന്നെയാണ് ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ഖെദ്ദ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഉത്തരയുടെ ആദ്യ ചിത്രത്തിന് മികച്ച പ്രതികരണം തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുകയും ചെയ്തു.

Articles You May Like

x