പെണ്ണുകാണാന്‍ വന്ന അദ്ദേഹം ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു ; വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും മനസ്സ് തുറന്ന് ആശാ ശരത്ത്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കുങ്കുമപൂവ്’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയമായ നടിയാണ് ആശ ശരത്ത്. കുങ്കുമപൂവിൽ നല്ല അഭിനയം കാഴ്ചവെക്കാൻ സാധിച്ചത് കൊണ്ട് അധികം വൈകാതെ തന്നെ ആശയെ തേടി സിനിമയിലേയ്ക്കുള്ള അവസരങ്ങളും എത്തി. ആശ ശരത്തിൻ്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. മോഹൻലാലിനൊപ്പം ദൃശ്യം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോട് കൂടെ ആശ കൂടുതൽ പ്രശസ്തയായ മാറി. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ‘ഒരുകോടിയില്‍’ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തൻ്റെ കുടുംബവിശേഷങ്ങളും ആശ പങ്കുവെച്ചിരുന്നു.

വിവാഹം കഴിയുന്നതിന് മുൻപും തനിയ്ക്ക് അഭിനയിക്കുവാൻ അവസരം ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ആശ. അമ്മ നൃത്ത അധ്യാപിക ആയതുകൊണ്ട് ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുണ്ടെന്നും ആ സമയത്ത് തന്നെ സിനിമയിലേയ്ക്കുള്ള അവസരങ്ങൾ ലഭിച്ചിരുന്നതായും ആശ പറഞ്ഞു. ‘കമലദളം’ എന്ന സിനിമയിൽ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേയ്ക്ക് ആദ്യം ക്ഷണിച്ചിരുന്നത് തന്നെയായിരുന്നുവെന്നും എന്നാല്‍ അച്ഛനും അമ്മയും വിട്ടില്ലെന്നും വിവാഹത്തിന് മുന്നേ അഭിനയം ഒന്നും വേണ്ട വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിന് താല്പര്യമുണ്ടെങ്കില്‍ പോയിക്കോ എന്നായിരുന്നു അവരുടെ മറുപടിയൊന്നും ആശ സൂചിപ്പിച്ചു.

അഭിനയത്തിലായിരുന്നില്ല ഡാൻസിലായിരുന്നു താൻ സജീവമെന്നും, തൻ്റെ ഡാൻസ് വീഡിയോ കണ്ടിട്ടാണ് ശരത്തേട്ടൻ വിവാഹം ആലോചിച്ചതെന്നും ആശ ശരത്ത് കൂട്ടിച്ചേർത്തു. ശരത്തേട്ടൻ മസ്ക്കറ്റിലായിരുന്നെന്നും അവിടെയുള്ള ഒരു സുഹൃത്തിനോടായിരുന്നു അദ്ദേഹം ആദ്യം വിവാഹകാര്യം സൂചിപ്പിച്ചതെന്നും ആ സമയത്ത് തൻ ബികോമിന് പഠിക്കുന്ന സമയമായിരുന്നെന്നും ആശ പറയുന്നു. ശരത്തേട്ടൻ്റെ അച്ഛനും അമ്മയുമെല്ലാം മഹാരാഷ്ട്രയില്‍ സെറ്റില്‍ഡാണെന്നും അവര്‍ വീട്ടില്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒരാഴ്ചയോളം തങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്നെന്നും വിവാഹമെല്ലാം ഉറപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ നേരിട്ട് കണ്ടതെന്നും ആശ ശരത്ത് ഓർത്തെടുക്കുന്നു.

അഭിനയത്തിലും, നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിക്കാൻ ആശ ശരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും നൃത്തത്തിലൂടെയാണ് ആശയുടെ അഭിനയരംഗത്തേയ്ക്കുള്ള കാൽവെപ്പ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ആശയുടെ ജന്മസ്ഥലം. മികച്ച നർത്തകിയായ ആശ. വരാണസിയില്‍ വെച്ച് ഇന്ത്യന്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം നിരവധി അവസരങ്ങൾ അവരെ തേടിയെത്തി.

ഇതിനിടെയാണ് ശരത്ത് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ശരത്താണ് ആശയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞതോട് കൂടെ ഭര്‍ത്താവിനൊപ്പം ദുബായിലേയ് ക്ക് പോവുകയായിരുന്നു ആശ. പിന്നീട് കുറേക്കാലം മസ്ക്കറ്റിലായിരുന്നു താരം. പിന്നീട് അവിടെ വെച്ച് റേഡിയോ ടെലിവിഷന്‍ പരിപാടികളിൽ സജീവമായി. ദൃശ്യം സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് ശക്തമായ തിരിച്ചു വരവും താരം നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ നൃത്ത രംഗത്തേയ്ക്ക് കൊണ്ട് വരുന്നതിനായി ഓൺലൈനിനായി ഒരു ഡാൻസ് ആപ്പും താരം തുടങ്ങിയിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ മാസം എൺപത് രൂപ വെച്ചാണ് ക്ലാസ്. അത് കൊടുക്കാൻ കഴിയാത്തവർക്കും ക്ലാസിൽ പങ്കെടുക്കാം.

Articles You May Like

x