ധ്യാൻ പറഞ്ഞ നല്ല കാര്യങ്ങളെല്ലാം കട്ട് ചെയ്തു, അവൻ ഒരിക്കലും എന്നെ തള്ളില്ല, ധ്യാനിന് എന്നെ നന്നായി അറിയാം; ടിനി ടോം

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിച്ചതിനെ തുടർന്ന് നടൻ ടിനിടോം അടുത്തിടെ വിവാദത്തിൽ ആയിരുന്നു. തുടർന്ന് ധ്യാൻ ശ്രീനിവാസൻ അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ ടിനി ടോമിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ടിനിടോമിന്റെ പ്രസ്താവനയിൽ ടിനിയെ തള്ളി ധ്യാൻ ശ്രീനിവാസൻ എന്ന് വന്ന വാർത്തകളിൽ പ്രതികരിക്കുകയാണ് നടനിപ്പോൾ. ധ്യാൻ തന്നെ ഒരിക്കലും തള്ളിപ്പറയില്ലെന്നും അവൻ പറഞ്ഞ നല്ല കാര്യങ്ങൾ കട്ട് ചെയ്തു കളയുകയായിരുന്നെന്നും താരം പറഞ്ഞു.

മകൻ്റെ വായിൽ ലഹരി ആരും കുത്തിക്കയറ്റില്ലെന്നാണ് ധ്യാൻ പറഞ്ഞതെന്നും എന്നാൽ തനിക്കങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും ടിനി പറഞ്ഞു. കൗമുദി മൂവീസിലെ ‘ഒരു ടിനി കഥ’ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ആദ്യം ഇതിനൊരു എതിർപ്പായി വന്നത് ധ്യാനാണ്. പക്ഷേ ധ്യാൻ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് പറഞ്ഞു ഞാൻ ടിനി ചേട്ടനെക്കുറിച്ച് അതല്ല ഉദ്ദേശിച്ചതെന്ന്. കാരണം ആ സ്‌റ്റേറ്റ്‌മെന്റിൽ പറയുന്നത് ഇത്രയേുള്ളൂ, മകൻ്റെ വായിൽ ആരും കുത്തിക്കയറ്റില്ലെന്ന്. പക്ഷേ എന്റെ വായിലൊക്കെ കുത്തിക്കയറ്റിയുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കൂവെന്ന് പറഞ്ഞ്. എന്റെ മകൻ തന്നെയാണല്ലോ. അവൻ ചിലപ്പോൾ അവരുടെ കൂട്ടത്തിൽ നിൽക്കുമ്പോൾ ഇത് പോലെയുണ്ടാകാം, സംശയിക്കാം. എന്റെ വീട്ടുകാർ സിനിമാക്കാരല്ലല്ലോ. ടി.വിയിലും മറ്റും അവർ കാണുന്നത് മുഴുവനും ഇതാണ്. അവർക്കൊരു ഭയമാണ്.

പക്ഷേ ധ്യാനിന്റെ ഫുൾ ഇൻ്റർവ്യൂവിൽ അവൻ പറയുന്നുണ്ട്. ഞാൻ പത്തിരുപത് വയസിൽ ലിക്വിഡ് സോളിഡ് ഗ്യാസിൽ അഡിക്ട് ആയിരുന്നുവെന്ന്. അതുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്ന്. ആ സമയത്ത് എന്തും സംഭവിക്കാം നമുക്ക്. അത് അവരുടെ കുറ്റമല്ല. പ്രായത്തിന്റെ പ്രശ്‌നമാണ്. അത് ധ്യാൻ പറഞ്ഞിട്ടുണ്ട്. ധ്യാൻ പറഞ്ഞ നല്ല കാര്യങ്ങളൊന്നും വന്നില്ല. അത് കട്ട് ചെയ്തിട്ട് ധ്യാൻ ടിനിയെ തള്ളിയെന്ന് കൊടുത്തു. ടിനി ടോമിനെ ഞാൻ തള്ളുന്നു, എന്നല്ല അവൻ പറഞ്ഞത്. വായിൽ കുത്തിക്കേറ്റില്ലെന്നാണ് പറഞ്ഞത്. ധ്യാൻ ഒരിക്കലും തള്ളൂല. കാരണം ധ്യാനിനറിയാം കാര്യങ്ങൾ,’ടിനി ടോം പറഞ്ഞു.

മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തൻ്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നും ടിനി ടോം പറഞ്ഞിരുന്നു. അതിൽ ധ്യാൻ ശ്രീനിവാസൻ്റെ പ്രതികരണം വൈറലായിരുന്നു.ഒരേ കഥ വെച്ച് എത്ര സിനിമയാണ് പുള്ളി ചെയ്തുവെച്ചേക്കുന്നത്; ശ്രീനിവാസൻ സിനിമകളെ ട്രോളി ധ്യാൻ ലഹരി ആരും ആരുടേയും വായ്ക്കകത്ത് കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നുമായിരുന്നു ധ്യാൻ പ്രതികരിച്ചത്.

Articles You May Like

x